
upi payment for nri account : പ്രവാസികള്‍ക്ക് അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ യുപിഐ ഇടപാട് നടത്താം; വിശദാംശങ്ങള്‍ ഇതാ
പ്രവാസികള്‍ക്ക് ഇപ്പോള്‍ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച തന്നെ യുപിഐ ഇടപാട് upi payment for nri account നടത്താം. അടുത്ത കാലം വരെ ഒരു പ്രവാസിക്ക് യുപിഐ വഴി പണമിടപാടുകള്‍ നടത്തണമെങ്കില്‍ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ആവശ്യമായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm യുപിഐ ഐഡി സജ്ജീകരിക്കാന്‍ ഒരു എന്‍ആര്‍ഐക്ക് സാധുവായ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ വേണമായിരുന്നു. ഒരു ഉപയോക്താവ് യുപിഐ ഐഡി ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. അതിനാല്‍, വിദേശത്തേക്ക് പോയവര്‍ അവരുടെ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.
ഇതിനായി എല്ലാമാസവും റീചാര്‍ജ് ചെയ്യാന്‍ ഒരു തുക ചെലവക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍, എന്‍ആര്‍ഐകള്‍ക്ക് അവരുടെ അന്താരാഷ്ട്ര അല്ലെങ്കില്‍ ഇന്ത്യന്‍ ഇതര മൊബൈല്‍ നമ്പറുകള്‍ക്കൊപ്പം യുപിഐ ഉപയോഗിക്കാം. ഇത് ഇത്തരത്തില്‍ റീചാര്‍ജ് ചെലവുകള്‍ ഒഴിവാക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പേയ്മെന്റുകള്‍ നടത്താം. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) 10 രാജ്യങ്ങളില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) അല്ലെങ്കില്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ) അക്കൗണ്ടുകള്‍ക്കായി യുപിഐ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രവാസികള്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ പണമിടപാടുകള്‍ നടത്താന്‍ ഇത് ഉപകരിക്കും. യുപിഐ വഴി സാധന സേവനങ്ങള്‍ക്ക് അന്തരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് പണമടയ്ക്കാം. കൂടാതെ, ഏതൊരു ഇന്ത്യന്‍ യുപിഐ ഉപയോക്താവിനെയും പോലെ മര്‍ച്ചന്റ് പേയ്മെന്റിനും പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍ക്കും ഇത് ഉപയോഗിക്കണം. ഒരു എന്‍ആര്‍ഇ അക്കൗണ്ട് എന്‍ആര്‍ഐകളെ വിദേശ വരുമാനം ഇന്ത്യയിലേക്ക് കൈമാറാന്‍ സഹായിക്കുന്നു, അതേസമയം എന്‍ആര്‍ഒ അക്കൗണ്ട് ഇന്ത്യയില്‍ സമ്പാദിക്കുന്ന വരുമാനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഏതൊക്കെ രാജ്യങ്ങളിലെ എന്‍ആര്‍ഐകള്‍ക്കാണ് ഇത് സാധ്യമാകുക?
ആദ്യ ഘട്ടത്തില്‍, സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള എന്‍ആര്‍ഐ മൊബൈല്‍ നമ്പറുകള്‍ക്ക് യുപിഐ ഉപയോഗിക്കാം എന്ന് 2023 ജനുവരി 10-ന് എന്‍പിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. .
വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ സജീവമാക്കുന്നതിന് പ്രവാസികളുടെ മൊബൈല്‍ നമ്പറുകള്‍ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കണം.
യുപിഐ സജീവമാക്കുന്നതിന് എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ കെവൈസി നിര്ബദ്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം, ഉപഭോക്താവിന് എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള അംഗ ബാങ്ക് ആവശ്യമായ കെവൈസി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് അല്ലെങ്കില്‍ ഫെമ ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം എന്ന് എന്‍പിസിഐ ആവശ്യപ്പെടുന്നു.
നിലവിലുള്ള ഫെമ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ അനുവദിക്കൂ എന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബന്ധപ്പെട്ട റെഗുലേറ്ററി വകുപ്പുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അംഗ ബാങ്കുകള്‍ ഉറപ്പാക്കണം എന്നും നേരത്തെ പുറത്തിറക്കിയ എന്‍പിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
Comments (0)