uae indian consulate : യുഎഇ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചു - Pravasi Vartha
uae indian consulate
Posted By editor Posted On

uae indian consulate : യുഎഇ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചു

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലേക്ക് uae indian consulate അയച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  കഴിഞ്ഞ മാസമാണ് ഷാര്‍ജയില്‍ 35 കാരന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരിക്കും മുമ്പ് ഇയാള്‍ തന്റെ കുടുംബത്തെ കൊന്നതായി കത്ത് എഴുതി വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്നു.
മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മരിച്ച കുടുംബത്തിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍, കോണ്‍സുലര്‍, ലേബര്‍ ബിജേന്ദര്‍ സിംഗ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ അവരുടെ സാധനങ്ങളെക്കുറിച്ചും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും അന്വേഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മൃതദേഹങ്ങള്‍ അയച്ചതിന് ശേഷം പേപ്പര്‍ വര്‍ക്ക് പിന്തുടരുമെന്ന് അവരോട് പറഞ്ഞിരുന്നു, കാരണം അതിന് കുറച്ച് സമയമെടുക്കും,” അദ്ദേഹം പറഞ്ഞു.
ഫൊറന്‍സിക് പരിശോധനയില്‍ ഭര്‍ത്താവ് ഭാര്യക്ക് വിഷം കൊടുത്തതായി തെളിഞ്ഞതായി ഷാര്‍ജ പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 3 നും 7 നും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍മക്കളുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. ഭാര്യയുടെയും കുട്ടികളുടെയും ശരീരത്തില്‍ അക്രമത്തിന്റെയോ ചെറുത്തുനില്‍പ്പിന്റെയോ ലക്ഷണങ്ങളില്ലായിരുന്നു.
ഇയാള്‍ ഷാര്‍ജയിലാണ് താമസിക്കുന്നതെങ്കിലും അയല്‍ എമിറേറ്റില്‍ ജോലി ചെയ്യുന്നയാളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *