
travel ban : യുഎഇയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നടിക്ക് യാത്രാവിലക്ക്
യുഎഇയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നടിക്ക് യാത്രാവിലക്ക് travel ban ഉണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയാകാതെ ഇന്ത്യയിലേക്കു പോകാന്‍ കഴിയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ജയില്‍ മോചിതയായ ബോളിവുഡ് നടി ക്രിസന്‍ പെരേര ഇപ്പോള്‍ ബന്ധുവിനൊപ്പം യുഎഇയില്‍ തന്നെ കഴിയുകയാണ്.
ലഹരി കടത്ത് കേസില്‍ അന്വേഷണം തുടരുകയാണെന്നു അഭിഭാഷകന്‍ മുഹമ്മദ് അല്‍ റെദാ മുഹമ്മദ് അബ്ദുല്‍ അല്‍ റെദാ മാധ്യമങ്ങളോടു പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതിനാല്‍ നടപടി ക്രമംപൂര്‍ത്തിയാകാതെ പൂര്‍ണ മോചനം സാധ്യമാകില്ല. തിങ്കളാഴ്ച ക്രിമിനല്‍ ലാബ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും കേസിന്റെ തുടര്‍ നടപടികളിലേക്കു പ്രോസിക്യൂഷന്‍ കടക്കുക.
കൊണ്ടുവന്ന ലഹരി വസ്തുവിന്റെ അളവ്, ഏതു വിഭാഗത്തില്‍ പെടുന്ന ലഹരിയാണ്, എത്ര ശതമാനം ലഹരി അടങ്ങിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ലാബ് റിപ്പോര്‍ട്ടിലാണ് ലഭിക്കുക. നടിയെ കുടുക്കിയതാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ഘട്ടത്തില്‍ വേണമെങ്കില്‍ പബ്ലിക് പ്രോസിക്യൂഷനു കേസ് ഒഴിവാക്കി ഫയല്‍ അടയ്ക്കാം, അല്ലെങ്കില്‍ ഷാര്‍ജ കോടതിക്കു കൈമാറാം.
കഴിഞ്ഞ ഒന്നിനു ഷാര്‍ജയില്‍ വിമാനമിറങ്ങിയ നടി ലഹരി വസ്തുവുമായി വിമാനത്താവളത്തിനു പുറത്ത് ഇറങ്ങിയിരുന്നു.
ഹോളിവുഡ് വെബ് സിരിസിന്റെ ഓഡിഷനുണ്ടെന്നു പറഞ്ഞാണ് നടിയെ കുടുക്കിയവര്‍ ഷാര്‍ജയില്‍ എത്തിച്ചത്. എന്നാല്‍, ഓഡിഷനുമായി ബന്ധപ്പെട്ട ആരും വിളിക്കുകയോ എയര്‍ പോര്‍ട്ടില്‍ കൂട്ടാന്‍ വരികയോ ചെയ്തില്ല. തുടര്‍ന്നു നടി മുംബൈയിലേക്കു വിളിച്ചു രക്ഷിതാക്കളോടു വിവരം പറഞ്ഞു. വീണ്ടും വിമാനത്താവളത്തിനുള്ളില്‍ കയറി കസ്റ്റംസിനെയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ലഹരി കടത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ക്രിസനെ ഷാര്‍ജയിലേക്ക് അയച്ചവര്‍ ഒരു ട്രോഫിയും കൊടുത്തു വിട്ടിരുന്നു. ഇതിനുള്ളിലായിരുന്നു ലഹരി വസ്തു ഒളിപ്പിച്ചിരുന്നത്.
Comments (0)