
gulf kerala flight : ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരന് ശാരീരികാസ്വസ്ഥത; അടിയന്തരമായി തിരിച്ചിറക്കി
വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരന് ശാരീരികാസ്വസ്ഥത. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി. റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്‌ലൈ നാസ് വിമാനമാണ് gulf kerala flight അടിയന്തരമായി തിരിച്ചിറക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പറന്നുയര്‍ന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് യാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി സന്ദേശം നല്‍കുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു. രാവിലെ 8.20-ന് കോഴിക്കോടെത്തേണ്ട വിമാനമാണിത്. അടിയന്തരമായി തിരിച്ചിറക്കിയ വിമാനം പിന്നീട് വൈകീട്ട് 6.20-ന് കോഴിക്കോട്ടെത്തി. 120 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Comments (0)