global village entertainer : ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ നാളെ അടയ്ക്കുന്നു - Pravasi Vartha
global village entertainer
Posted By editor Posted On

global village entertainer : ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ നാളെ അടയ്ക്കുന്നു

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ നാളെ അടയ്ക്കുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 27-ാം പതിപ്പ് ഞായറാഴ്ച സമാപിക്കും. ആറുമാസത്തോളം ലോകത്തെ ഒരു കുടക്കീഴില്‍ ചേര്‍ത്തുവെച്ച ആഗോള ഗ്രാമത്തില്‍ വ്യത്യസ്തമായ 27 പവിലിയനുകളാണ് global village entertainer ഈ പതിപ്പിലുണ്ടായിരുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മനോഹരമായ കാഴ്ചകള്‍ കാണാനും ത്രസിപ്പിക്കുന്ന റൈഡുകള്‍ ആസ്വദിക്കാനും വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളിലേര്‍പ്പെടാനും ലക്ഷക്കണക്കിനാളുകളാണ് വൈകുന്നേരങ്ങളില്‍ ഇവിടേക്കെത്തിയത്.
വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും മത്സരങ്ങള്‍ നടത്തിയും കുട്ടികളുടെയും ഇഷ്ടവിനോദ കേന്ദ്രങ്ങളിലൊന്നായി. വ്യത്യസ്ത രാജ്യങ്ങളുടെ രുചിവൈവിധ്യങ്ങളും സംസ്‌കാരവും പാരമ്പര്യവുമെല്ലാം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അവസരമാണ് എല്ലാവര്‍ഷവും വിസ്മയ ഗ്രാമം സമ്മാനിക്കുന്നത്. ലോകത്തെ ഒരു ഗ്രാമത്തിലേക്ക് ചുരുക്കിക്കൊണ്ട് വിനോദത്തിന്റെയും ആഘോഷത്തിന്റെയും അവസാനവാക്കാവുകയാണ് ആഗോളഗ്രാമമായ ദുബായ് ഗ്ലോബല്‍ വില്ലേജ്.
ലോകത്തെ നടുക്കിയ ഭൂകമ്പത്തില്‍ വിറങ്ങലിച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ജനതയ്ക്ക് പ്രവേശനടിക്കറ്റ് വരുമാനത്തില്‍നിന്ന് സാമ്പത്തികസഹായം ലഭ്യമാക്കി. വിശേഷദിവസങ്ങളില്‍ പ്രവര്‍ത്തനസമയം നീട്ടിയും ഗതാഗതസൗകര്യങ്ങള്‍ വിപുലീകരിച്ചും പരമാവധി സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റംസാന്‍ പൈതൃകം പകര്‍ന്ന് നല്‍കാനായി ആരംഭിച്ച ‘മജിലിസ് ഓഫ് ദ വേള്‍ഡ്’ വിശ്വാസികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറി. സന്ദര്‍ശകരില്‍ ഗതാഗത അവബോധം വളര്‍ത്താനായി ഒട്ടേറെ കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *