dubai police smart app : ദുബായില്‍ ഇനി ചെറിയ അപകടങ്ങളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാം; ഇതാ അതിനുള്ള വഴി - Pravasi Vartha

dubai police smart app : ദുബായില്‍ ഇനി ചെറിയ അപകടങ്ങളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാം; ഇതാ അതിനുള്ള വഴി

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

ദുബായില്‍ ഇനി ചെറിയ അപകടങ്ങളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ് dubai police smart app വഴി ചെറിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഈ സംവിധാനത്തിന് മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണ് ഈ സംവിധാനത്തിനുണ്ടായത്.
സമയലാഭവും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനൊപ്പം വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങളാണ് ഈ ആപ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുക. മൊബൈല്‍ ഫോണ്‍ വഴിയോ ലാപ്‌ടോപ് വഴിയോ എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഇതോടെ, പലതവണ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകും. പൊലീസിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. അപകടം നടന്നാല്‍ വാഹനം റോഡരികിലേക്ക് മാറ്റിയിടണമെന്നും അതിനു ശേഷം സ്മാര്‍ട്ട് ആപ് വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.
ചെയ്യേണ്ടത് എങ്ങനെ ?
പൊലീസ് ആപ്പിന്റെ പ്രധാന പേജില്‍ തന്നെ ‘റിപ്പോര്‍ട്ടിങ് എ ട്രാഫിക് ആക്‌സിഡന്റ്’ എന്ന ഭാഗമുണ്ട്. ഇതുപയോഗിച്ച് അപകട വിവരം വാഹനത്തിന്റെ ചിത്രസഹിതം സമര്‍പ്പിക്കാന്‍ കഴിയും. ഇത് പരിശോധിക്കുന്ന ദുബായ് പൊലീസ് അപകട റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് ഇ-മെയില്‍ വഴിയോ എസ്.എം.എസ് വഴിയോ അയക്കും.

download app for andriod : https://play.google.com/store/apps/details?id=com.dubaipolice.app&hl=en_US

download app for iphone : https://apps.apple.com/ae/app/dubai-police-%D8%B4%D8%B1%D8%B7%D8%A9-%D8%AF%D8%A8%D9%8A/id384374316

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *