
court യുഎഇയിൽ കറന്‍സി എക്സ്ചേഞ്ചിന്റെ പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക
യുഎഇ : ദിര്‍ഹം വാങ്ങി ഡോളര്‍ നല്‍കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ നാല് വിദേശികള്‍ ദുബൈയില്‍court അറസ്റ്റിലായി. ദേരയിലെ ഒരു ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു സംഭവം നടന്നത്. കറന്‍സി എക്സ്ചേഞ്ച് സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ഫേസ്‍ബുക്ക് പരസ്യം കണ്ടാണ് താന്‍ ഇവരുമായി ബന്ധപ്പെട്ടത്. 10,000 ദിര്‍ഹത്തിന് 10,000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് സമ്മതിച്ചു. ദേരയിലെ ഒരു ഹോട്ടലിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ലോട്ടില്‍ വെച്ച് പണം കൈമാറാം എന്നായിരുന്നു ഇവരുമായുള്ള ധാരണ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
കാറുമായി തട്ടിപ്പുകാരില്‍ ഒരാള്‍ അവിടെ എത്തുകയും ഒരു കെട്ട് വ്യാജ ഡോളറുകള്‍ ഇയാളുടെ കാറിലേക്ക് സീറ്റിലേക്ക് എറിഞ്ഞുകൊടുക്കുകയുമായിരുന്നു. ശേഷം അത് പരിശോധിക്കാന്‍ അനുവദിക്കുന്നിന് മുമ്പ് 10,000 ദിര്‍ഹം യുഎഇ കറന്‍സി തട്ടിപ്പറിച്ച് തന്റെ വാഹനവുമെടുത്ത് ഇയാള്‍ മറ്റ് കാറുകള്‍ക്കിടയിലൂടെ രക്ഷപ്പെട്ടു. തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു.
അന്വേഷണത്തില്‍ നാല് പേരാണ് അറസ്റ്റിലായത്. മുമ്പ് സന്ദര്‍ശക വിസിയിലാണ് താന്‍ യുഎഇയില്‍ എത്തിയതെന്നും പിന്നീട് തന്റെ നാട്ടുകാര്‍ നടത്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായി മാറുകയായിരുന്നുവെന്നും പ്രതികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. കറന്‍സി എക്സ്ചേഞ്ച് വാഗ്ദാനം ചെയ്‍ത്, ആളുകളിൽ നിന്നും പണം വാങ്ങി അതുമായി മുങ്ങിയ ഇവര്‍ക്കെതിരെ തട്ടിപ്പിന് ഇരയായ ആള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുത്തത്. നാല് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നാടുകടത്തും. സംഘത്തിലെ ഓരോരുത്തരും 10,000 ദിര്‍ഹം വീതം പിഴ അടയ്ക്കുകയും വേണം.
Comments (0)