
social work in dubai : യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാട്ടില്‍ മരണപ്പെട്ടു
യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാട്ടില്‍ മരണപ്പെട്ടു. പത്തനംതിട്ട അടൂര്‍ സ്വദേശി അജി.പി.വര്‍ഗീസ് (50) ആണ് social work in dubai അന്തരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ കൊച്ചി വിപിഎസ് ലെയ്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ദുബായില്‍ വസ്ത്രവ്യാപാര രംഗത്ത് ബിസിനസ് നടത്തിയിരുന്ന അജി കോവിഡ് കാലത്ത് പ്രവാസ മലയാളികള്‍ക്കായി ‘ഹെല്‍പിങ് ഹാന്‍ഡ്സ് യുഎഇ’ എന്ന സംഘടന രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്കും അശരണര്‍ക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലേയ്ക്ക് ആദ്യമായി ചാര്‍ട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നു.
പത്തനംതിട്ട ലയണ്‍സ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലയളവില്‍ നുറുകണക്കിന് അര്‍ബുദ രോഗികള്‍ക്കും നിര്‍ധനരോഗികള്‍ക്കും സഹായങ്ങള്‍ എത്തിക്കുവാനും പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുവാനും നേതൃത്വം വഹിച്ചു. ചന്ദനപ്പള്ളി വലിയ പള്ളിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. ബിന്ദു ഫിലിപ്പ് (സീനിയര്‍ ഗൈനക്കോളജിസ്റ്റ്, എന്‍എംസി ഹോസ്പിറ്റല്‍, ഷാര്‍ജ). മക്കള്‍: എയ്ഞ്ചലീന അജി വര്‍ഗീസ്, വീനസ് അജി വര്‍ഗീസ്. വെള്ളിയാഴ്ച (28) രാവിലെ 11 ന് വീട്ടിലും തുടര്‍ന്ന് 12 മണിക്ക് കുറിയാക്കോസ് മാര്‍ ക്ലീമിസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളി ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലും ശുശ്രൂഷ നടക്കുമെന്ന് സഹോദരന്‍ അറിയിച്ചു.
Comments (0)