
sharjah police case check : ഇങ്ങനെയും പ്രതികാരമോ ? ബേക്കറിയുടമ കുടുക്കിയ ഇന്ത്യന്‍ നടി യുഎഇയിലെ ജയിലില്‍ കഴിഞ്ഞത് 26 ദിവസം; ഒടുവില്‍
ബേക്കറിയുടമ കുടുക്കിയ ഇന്ത്യന്‍ നടി യുഎഇയിലെ ജയിലില്‍ കഴിഞ്ഞത് 26 ദിവസം. ലഹരിമരുന്ന് കേസില്‍ നടി പിടിയിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര (27) 26 ദിവസത്തിനു ശേഷമാണു ജയില്‍ മോചിതയായത്. നടിയെ കുടുക്കിയതാണെന്ന മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷാര്‍ജ അധികൃതര്‍ sharjah police case check അവരെ വിട്ടയച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നടിയുടെ അമ്മ പ്രമീള പെരേരയോട് വളര്‍ത്തുനായയുടെ പേരില്‍ ഇടഞ്ഞ ആന്റണി പോള്‍ എന്നയാളാണു കെണിയൊരുക്കിയതെന്നു മുംബൈ പൊലീസ് അറിയിച്ചു. ബേക്കറി ഉടമയായ ഇയാളെയും കൂട്ടാളി രവിയെയും കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് നടി നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞതും റിപ്പോര്‍ട്ട് ഷാര്‍ജ പൊലീസിന് കൈമാറിയതും.
ബട്ല ഹൗസ്, സഡക് 2 തുടങ്ങിയ സിനിമകളില്‍ ക്രിസാന്‍ വേഷമിട്ടിട്ടുണ്ട്. 48 മണിക്കൂറിനകം ഇന്ത്യയില്‍ എത്തുമെന്നറിയിച്ച സഹോദരന്‍ കെവിന്‍ പെരേര, നടി വിഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യവും പുറത്തുവിട്ടു. മകള്‍ ലഹരിമരുന്ന് ഉപയോഗിക്കില്ലെന്നു പ്രമീള പെരേര മാധ്യമങ്ങളോടു പറഞ്ഞു.
പൊലീസ് പറയുന്നത്: കോവിഡ് ലോക്ഡൗണ്‍ സമയത്ത് ആന്റണിയുടെ സഹോദരി താമസിച്ചിരുന്ന പാര്‍പ്പിട സമുച്ചയത്തിലാണ് നടിയും കുടുംബവും കഴിഞ്ഞിരുന്നത്. ആന്റണി സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോള്‍ പ്രമീള പെരേരയുടെ വളര്‍ത്തു നായ കുരച്ചുകൊണ്ട് ഇയാള്‍ക്കു നേരേ ചാടി. കസേരയെടുത്ത് നായയെ അടിക്കാനാഞ്ഞ ആന്റണിയെ പ്രമീള ശകാരിച്ചു. പരസ്യമായി അപമാനിച്ചതിന്റെ പ്രതികാരമായാണു കെണിയൊരുക്കിയതെന്നാണ് ഇയാളുടെ മൊഴി.
ആന്റണിയുടെ കൂട്ടാളി രവിയാണ് ടാലന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നാണെന്ന വ്യാജേന ദുബായില്‍ ഹോളിവുഡ് പരമ്പരയുടെ ഓഡിഷനില്‍ പങ്കെടുക്കണമെന്ന ഇ മെയില്‍ അയച്ചത്. പോകുന്നതിന് തലേ ദിവസം ലഹരി മരുന്ന് ഒളിപ്പിച്ച ട്രോഫി നടിയെ ഏല്‍പിച്ചു. വിമാനത്താവളത്തില്‍ എത്തുന്നയാള്‍ക്ക് കൈമാറണമെന്നാണു പറഞ്ഞിരുന്നത്. ആരും സ്വീകരിക്കാനെത്താതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്നു നടിക്കു മനസ്സിലായി. ഇതിനിടെ, പരിശോധനയില്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു. മുന്‍പ് 4 പേരെ ഇതേ രീതിയില്‍ ആന്റണി ജയിലാക്കിയിട്ടുണ്ടെന്നും അതിലൊരാള്‍ ഇപ്പോഴും ഷാര്‍ജ ജയിലിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)