
insurance for job loss in uae : യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി: ഉടന്‍ സുരക്ഷ ഉറപ്പാക്കുക, അവസാന തീയതി ഇതാണ്
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരാനുള്ള തീയതി എത്താറായി. ജൂണ്‍ 30 ആണ് അവസാന തീയതി. അതിനാല്‍ എല്ലാ ജീവനക്കാരും ഉടന്‍ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കുക. താല്‍ക്കാലിക കരാറില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കു പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇന്‍ഷുറന്‍സ് insurance for job loss in uae തട്ടിയെടുക്കാന്‍ വഞ്ചനയോ തിരിമറിയോ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മാനവവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നടപടികളും വിതരണവും സുതാര്യവും നിയമാനുസൃതവുമായിരിക്കണം. ഫെഡറല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. തൊഴിലാളി തുടര്‍ച്ചയായ 3 മാസം പദ്ധതിയുടെ ഭാഗമായിരിക്കണം എന്നതു പ്രധാനമാണ്. ജോലി രാജിവച്ചവര്‍ക്കു തുക ലഭിക്കില്ല. തൊഴില്‍ ഉപേക്ഷിച്ചതല്ലെന്നു തെളിയിക്കുന്ന രേഖ തൊഴിലാളി സമര്‍പ്പിച്ചിരിക്കണം. 90 ദിവസം അടവ് തെറ്റിച്ചാല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കമ്പനി വ്യാജമാണെന്ന് വ്യക്തമാവുകയോ രേഖകളില്‍ തിരിമറി നടത്തുകയോ ചെയ്താല്‍ തുക ലഭിക്കില്ല. സുരക്ഷിതമല്ലാത്ത രീതിയില്‍ (പണിമുടക്ക്, പ്രതിഷേധം) കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശമുണ്ടാകില്ല. അപേക്ഷകര്‍ നിയമപരമായി രാജ്യത്ത് തങ്ങുന്നവരായിരിക്കണം എന്നതും വ്യവസ്ഥയാണ്. രാജ്യം അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാലും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല. നിയമവിരുദ്ധ നീക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് അസാധുവാകും.
Comments (0)