dubai nol card buy online : ദുബായ്: നോല്‍ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണമടയ്ക്കാന്‍ കഴിയുന്ന ഏഴ് സേവനങ്ങള്‍ ഇവയൊക്കെ - Pravasi Vartha
dubai nol card buy online
Posted By editor Posted On

dubai nol card buy online : ദുബായ്: നോല്‍ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണമടയ്ക്കാന്‍ കഴിയുന്ന ഏഴ് സേവനങ്ങള്‍ ഇവയൊക്കെ

ദുബായില്‍ മെട്രോയ്ക്കോ പൊതു ബസുകള്‍ക്കോ പണം നല്‍കുന്നതിനാണ് നോല്‍ കാര്‍ഡ് dubai nol card buy online ഉപയോഗിക്കുന്നത്. മറ്റ് പൊതുഗതാഗത സൗകര്യങ്ങള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കും പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും പണമടയ്ക്കുന്നത് മുതല്‍ എമിറേറ്റ് ചുറ്റി സഞ്ചരിക്കുന്നതിനുള്ള സൗകര്യപ്രദമായ പേയ്മെന്റ് രീതിയായി നിങ്ങള്‍ക്ക് നോല്‍ കാര്‍ഡ് ഉപയോഗിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നത് അനുസരിച്ച്, ദുബായ്ക്ക് ചുറ്റുമുള്ള 2,000-ലധികം കടകളില്‍ പണമടയ്ക്കാനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നീല, സില്‍വര്‍ അല്ലെങ്കില്‍ ഗോള്‍ഡ് നോല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പേയ്മെന്റുകള്‍ നടത്താന്‍ നിങ്ങളുടെ നോള്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന ചില സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇതാ.
ദുബായിലെ പൊതു പാര്‍ക്കിംഗിന് പണം നല്‍കുക.
നിങ്ങളുടെ വാലറ്റില്‍ മതിയായ പണമോ മൊബൈല്‍ ഫോണിലെ ബാലന്‍സോ ഇല്ലെങ്കില്‍, പാര്‍ക്കിംഗ് പേയ്മെന്റ് മെഷീനുകള്‍ വഴി പൊതു പാര്‍ക്കിങ്ങിന് പണമടയ്ക്കാന്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാം.
ടാക്‌സി നിരക്കുകള്‍ അടയ്ക്കുക
ബസ്, ദുബായ് മെട്രോ, വാട്ടര്‍ ബസുകള്‍, ആര്‍ടിഎ ടാക്‌സി എന്നിങ്ങനെ ദുബായിലെ മിക്കവാറും എല്ലാ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും നോല്‍ കാര്‍ഡ് ഉപയോഗിക്കാം.
പാം മോണോറെയിലിന് പണം നല്‍കുക
2022 ഒക്ടോബര്‍ 25-ന്, യാത്രക്കാര്‍ക്ക് പാം മോണോറെയിലിലെ യാത്രയ്ക്ക് പണമടയ്ക്കാന്‍ നോല്‍ ഗോള്‍ഡ്, സില്‍വര്‍, ബ്ലൂ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ആര്‍ടിഎ അറിയിച്ചു. നേരത്തെ മോണോറെയിലില്‍ യാത്ര ചെയ്യണമെങ്കില്‍ പ്രത്യേകം ടിക്കറ്റ് എടുക്കണമായിരുന്നു.
പൊതു പാര്‍ക്കുകളിലും എത്തിഹാദ് മ്യൂസിയത്തിലും പ്രവേശിക്കുക
ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന പൊതു പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതിന് പണം നല്‍കാനും നോല്‍ കാര്‍ഡ് നിങ്ങളെ അനുവദിക്കുന്നു. ദുബായിലെ പ്രധാന പൊതു പാര്‍ക്കുകളില്‍ സബീല്‍ പാര്‍ക്ക് ഒഴികെ എല്ലായിടത്തും പണവും നോല്‍ കാര്‍ഡുകളും സ്വീകരിക്കുന്നു. സന്ദര്‍ശകര്‍ പാര്‍ക്ക് പ്രവേശന ഫീസ് നോല്‍ കാര്‍ഡ് വഴി അടച്ചാല്‍ മതിയാകും. പൊതു പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതിനുള്ള ചെലവ് ഒരാള്‍ക്ക് 3 ദിര്‍ഹം മുതല്‍ 5 ദിര്‍ഹം വരെയാണ്.
പലചരക്ക്, റെസ്റ്റോറന്റുകള്‍, മരുന്നുകള്‍ എന്നിവയ്ക്ക് പണം നല്‍കുക
പൊതുഗതാഗത ഉപഭോക്താക്കള്‍ക്ക് പലചരക്ക് സാധനങ്ങള്‍, ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നുള്ള ലഘുഭക്ഷണങ്ങള്‍, ഫാര്‍മസിയില്‍ നിന്നുള്ള മരുന്നുകള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റിലെ ഭക്ഷണം എന്നിവയ്ക്ക് പണമടയ്ക്കാനും നോല്‍ കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് അവരുടെ നോല്‍ കാര്‍ഡ് വഴി പണമടയ്ക്കാന്‍ അനുവദിക്കുന്നതിന് RTA യുമായി സഹകരിച്ച് 2,000-ത്തിലധികം ഭക്ഷണ, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.
ആര്‍ടിഎ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം – ദൈനംദിന അവശ്യവസ്തുക്കള്‍ക്കായി പണമടയ്ക്കാന്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന പരമാവധി തുക 200 ദിര്‍ഹം ആണ്.
നോല്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, റെസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവ ഇവിടെ കാണാം: https://www.rta.ae/wps/portal/rta/ae/public-transport/nol/nol-merchants
കാറില്‍ ഇന്ധനം നിറയ്ക്കാന്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കുക
2017-ല്‍, ആര്‍ടിഎപ്രഖ്യാപിച്ചത് മുതല്‍ വാഹനമോടിക്കുന്നവര്‍ക്ക് നോല്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനും എല്ലാ ENOC ഫ്യുവല്‍ സ്റ്റേഷനുകളില്‍ നിന്നും പര്‍ച്ചേസുകള്‍ നടത്തുന്നതിനും തിരഞ്ഞെടുക്കാവുന്നതാണ്.
വാഹന രജിസ്‌ട്രേഷന് പണം നല്‍കുക
തസ്ജീല്‍ കേന്ദ്രങ്ങളില്‍ വാഹന രജിസ്ട്രേഷനും വാഹന പരിശോധനയ്ക്കും പണം നല്‍കുന്നതിന് വാഹനമോടിക്കുന്നവര്‍ക്ക് നോല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ആര്‍ടിഎ വെബ്സൈറ്റില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *