
dnata emirates group : ലോകത്തില്‍ ആദ്യമായി റോബോട്ട് ചെക്ക്-ഇന്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ദുബായ്; സാറ ഇന്നലെ മുതല്‍ ചാര്‍ജെടുത്തു
ലോകത്തില്‍ ആദ്യമായി റോബോട്ട് ചെക്ക്-ഇന്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ dnata emirates group ഐസിഡി ബ്രൂക്ക്ഫീല്‍ഡ് പ്ലേസ് ഓഫ് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് (ഡിഐഎഫ്സി) പുതിയ സൗകര്യം ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക്-ഇന്‍ അസിസ്റ്റന്റിനെ പേര് സാറ എന്നാണ്.
എമിറേറ്റ്സ് സിറ്റി ചെക്ക്-ഇന്‍ ആന്‍ഡ് ട്രാവല്‍ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് സൗകര്യം, ചെക്ക്-ഇന്‍ ചെയ്യുക, ലഗേജ് സേവനം, യാത്രാ അവശ്യവസ്തുക്കായുള്ള ഷോപ്പിംഗ് എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ സാറ നല്‍കുന്നു.
ഇതാദ്യമായാണ് എമിറേറ്റ്സ് ദുബായില്‍ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആരംഭിക്കുന്നത്. ”വളരെ തിരക്കുള്ള ഇടത്ത് ഈ സേവനം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്,” എമിറേറ്റ്സിന്റെ സിഒഒ അഡെല്‍ അല്‍ റെദ പറഞ്ഞു. ”ഇതൊരു അത്യാധുനിക സൗകര്യമാണ്, ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനത്തിന്റെ അടുത്ത തലമാണിത്. ആളുകള്‍ക്ക് വിമാനത്താവളത്തിലെ തിരക്കുകള്‍ ഒഴിവാക്കാനും ക്യൂ് കുറയ്ക്കാനും ഇതിലൂടെ കഴിയും.’ അദ്ദേഹം വ്യക്തമാക്കി.
പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി
ഏപ്രില്‍ 27 വ്യാഴാഴ്ച മുതല്‍ റോബോട്ട് ചെക്ക്-ഇന്‍ അസിസ്റ്റ്ന്റ് സേവനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായി. ഈ സേവനം ഉപഭോക്താക്കള്‍ക്ക് അവരുടെ ലഗേജുകള്‍ വിമാനത്തിന് മുമ്പും എത്തിക്കാനും ശാന്തമായി വിമാനത്താവളത്തില്‍ എത്തിച്ചേരാനും അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ദിവസവും രാവിലെ 8:00 മുതല്‍ രാത്രി 10:00 വരെ എപ്പോള്‍ വേണമെങ്കിലും സ്ഥലം സന്ദര്‍ശിച്ച് ചെക്ക് ഇന്‍ ചെയ്യാം. യാത്രക്കാര്‍ക്ക് സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകള്‍ വഴിയോ എമിറേറ്റ്സ് ഏജന്റുമാരുമായുള്ള സമര്‍പ്പിത ഡെസ്‌ക്കുകളിലോ ലോകത്തിലെ ആദ്യത്തെ ചെക്ക്-ഇന്‍ റോബോട്ട് അസിസ്റ്റന്റായ സാറയുടെ സഹായത്തോടെയോ ചെക്ക്-ഇന്‍ ചെയ്യാം.
ഈ വര്‍ഷം ആദ്യം എമിറേറ്റ്‌സ് ആസ്ഥാനത്ത് അവതരിപ്പിച്ച റോബോട്ടുമായി ഉപഭോക്താക്കള്‍ ആശയവിനിമയം നടത്തുന്നത് ഇതാദ്യമാണ്. യാത്രക്കാരുടെ മുഖവും യാത്രാ രേഖകളും സ്‌കാന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് ചെയ്യാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനും കഴിയുന്ന നൂതനമായ പോര്‍ട്ടബിള്‍ റോബോട്ടിക് ചെക്ക്-ഇന്‍ സംവിധാനമാണ് സാറ. ഇതൊരു പൈലറ്റ് പദ്ധതിയാണെന്നാണ് അല്‍ റെദ പറയുന്നത്. വിജയവും ഡിമാന്‍ഡും വളര്‍ന്നാല്‍, മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)