ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നു. ഈവര്‍ഷം ഓക്ടോബറിന് ശേഷം സര്‍വീസ് ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ cheap air tickets സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫ്‌ലൈ 91 എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോയാണ് എയര്‍ലൈന്‍സിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് 91 എന്ന് പേരില്‍ ചേര്‍ത്തത്.
കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍ കോര്‍ത്തിണക്കി സര്‍വീസ് നടത്തുന്ന ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാനാണ് ഫ്‌ലൈ 91ന്റെ ലക്ഷ്യം. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയര്‍ലൈന്‍സ് പ്രവര്‍ത്തിക്കുക.
ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെല്‍ഗാം, ഷിര്‍ദ്ദി, മൈസൂര്‍, കോലാപൂര്‍, ഷോലാപൂര്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ ഇതിലുള്‍പ്പെടും. വൈകാതെ കേരളത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാകും ആദ്യ ഘട്ടത്തില്‍ സര്‍വീസ്. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആദ്യവര്‍ഷം ആറ് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താനാണ് പ്ലാന്‍. രണ്ടാംവര്‍ഷം ഇത് 12 വിമാനങ്ങളായി ഉയര്‍ത്തും. അഞ്ചുവര്‍ഷത്തിനകം 40 വിമാനങ്ങള്‍ പറത്താനാണ് ലക്ഷ്യം.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജ് ചാക്കോയ്ക്ക് വ്യോമയാന മേഖലയില്‍ മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുണ്ട്. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്‌ലൈ 91 പ്രവര്‍ത്തിക്കുക. ഹര്‍ഷയുടെ കണ്‍വര്‍ജന്റ് ഫിനാന്‍സ് ആണ് മുഖ്യ നിക്ഷേപകര്‍. റിമോട്ട് എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടത്താത്ത ലോക എയര്‍ലൈനുകളുമായി കൈകോര്‍ത്ത് യാത്രക്കാര്‍ക്ക് അവരുടെ സമീപ പ്രദേശങ്ങളിലേക്ക് അതേടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാനും ഫ്‌ലൈ 91 പദ്ധതിയിടുന്നുണ്ട്. 45 മുതല്‍ 90 മിനുട്ട് ദൈര്‍ഘ്യമുള്ള റൂട്ടുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക.