air india official site: യുഎഇയില്‍ നിന്ന് നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം; അനുകൂല നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ - Pravasi Vartha

air india official site: യുഎഇയില്‍ നിന്ന് നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം; അനുകൂല നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

യുഎഇയില്‍ നിന്ന് നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം. അവര്‍ക്കായി അനുകൂല നടപടി സ്വീകരിക്കുകയാണ് എയര്‍ ഇന്ത്യ. യുഎഇയില്‍നിന്നു കൊച്ചി ഒഴികെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ air india official site നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കു നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിയ 17 കിടപ്പു രോഗികളില്‍ ഒരാളെ ഇന്നലെ കൊച്ചിയില്‍ എത്തിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കിടപ്പുരോഗികളുടെ ദുരവസ്ഥ മനസാലാക്കിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അനുകൂല നടപടി സ്വീകരിച്ചതാണ് സേവനം പുനരാരംഭിക്കാന്‍ ഇടയായത്.
കിടപ്പുരോഗികള്‍ യുഎഇയില്‍ കുടുങ്ങിയ സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എയര്‍ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഉടന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് സിഇഒ ക്യാംപ്‌ബെല്‍ വില്‍സണ്‍ മറുപടി നല്‍കുകയും ചെയ്തു.
അടുത്ത ആഴ്ച 2 രോഗികളെ കൂടി കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ ശേഷിച്ച വരെ കൂടി നാട്ടില്‍ എത്തിക്കുമെന്നാണ് സൂചന. ശരീരം തളര്‍ന്ന് ചലനശേഷിയില്ലാതെ 3 മാസമായി ദുബായ് റാഷിദ് ആശുപത്രിയില്‍ കിടന്നിരുന്ന തിരുവനന്തപുരം തട്ടാത്തുമല മുളക്കാലത്തുകാവ് സ്വദേശി അജീഷ് അശോകനെയാണ് ഇന്നലെ ഉച്ചയ്ക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
ഇദ്ദേഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് നിര്‍ധനനായ അജീഷിന്റെ 3 മാസത്തെ ചികിത്സാ തുക ഒന്നര ലക്ഷം ദിര്‍ഹം ദുബായ് റാഷിദ് ആശുപത്രി ഒഴിവാക്കിയിരുന്നു. അശോകന്റെയും വസുന്ധര ദേവിയുടെയും മകനായ അജീഷ് ജബല്‍അലി സെയ്ന്‍ പാര്‍ക്കോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ റീട്ടെയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു.
ഏതാനും മാസം ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനിടെയാണ് അജീഷിന് അസുഖം ബാധിച്ചതെങ്കിലും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവുകളെല്ലാം കമ്പനിയാണ് വഹിച്ചത്. കൊച്ചിയില്‍ എത്തിച്ച അജീഷിനെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *