
www mahzooz ae live draw : യുഎഇയിലെ ഈദ് ആഘോഷത്തിനിടെ നറുക്കെടുപ്പിലൂടെ വന്‍തുകയുടെ നേട്ടം കൊയ്ത് ഈ പ്രവാസികള്‍
യുഎഇയിലെ ഈദ് ആഘോഷത്തിനിടെ വന്‍തുകയുടെ നേട്ടം കൊയ്ത് പ്രവാസികള്‍. 125-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത് www mahzooz ae live draw ഭൂട്ടാന്‍ പ്രവാസിയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മഹ്‌സൂസിലൂടെ സമ്മാനം നേടുന്ന ആദ്യത്തെ ഭൂട്ടാന്‍ സ്വദേശിയാണ് താന്‍ഡിന്‍. അദ്ദേഹത്തോടൊപ്പം ഒരു കിലോഗ്രാം സ്വര്‍ണം നേടിയത് 37 വയസ്സുകാരനായ ബംഗ്ലാദേശി ബാര്‍ബര്‍ ആണ്.
ഒരു മാസം മുന്‍പ് മാത്രമാണ് താന്‍ഡിന്‍ ആദ്യമായി മഹ്‌സൂസില്‍ പങ്കെടുത്തത്. നാലാം അവസരത്തിലാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. മഹ്‌സൂസിന്റെ ഏഴാം ഗ്യാരണ്ടീഡ് മില്യണയറായ താന്‍ഡിന്‍ യു.എ.ഇയില്‍ ഒരു കോഫീ ഷോപ്പില്‍ ബാരിസ്റ്റയാണ്. അഞ്ച് വര്‍ഷമായി യു.എ.ഇയില്‍ താന്‍ഡിന്‍ സ്ഥിരതാമസമാണ്. ആദ്യമായാണ് ഇതുപോലെയൊരു ഭാഗ്യ മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് താന്‍ഡിന്‍ പറയുന്നു. വിജയത്തിന്റെ ഞെട്ടല്‍ ഇപ്പോഴും അദ്ദേഹത്തെ വിട്ടുപോയിട്ടില്ല.
ഇപ്പോഴുള്ള ജോലി തുടരുമെന്നാണ് താന്‍ഡിന്‍ പറയുന്നത്. ‘ഉടന്‍ തന്നെ ഞാന്‍ വിവാഹിതനാകും. ഞാന്‍ വളരെ ശ്രദ്ധാലുവാണ്, എനിക്ക് ലഭിച്ച പണം എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍. ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ നിക്ഷേപത്തിനുള്ളൂ. ഭൂട്ടാനിലും ചില നിക്ഷേപങ്ങള്‍ ഞാന്‍ നടത്തും. എന്നെ യു.എ.ഇയില്‍ എത്താന്‍ സഹായിച്ച സുഹൃത്തുക്കളുണ്ട്, അവരെയും ഞാന്‍ തിരികെ സഹായിക്കും – താന്‍ഡിന്‍ പറയുന്നു.’
മഹ്‌സൂസ് ഗോള്‍ഡന്‍ ഈദ് പ്രൊമോഷന്‍ വിജയിയായത് ബംഗ്ലാദേശില്‍ നിന്നുള്ള 37 വയസ്സുകാരനാണ്. ഒരു കിലോഗ്രാം സ്വര്‍ണമാണ് ബാര്‍ബറായി ജോലിനോക്കുന്ന ബികാഷ് നേടിയത്. സ്ഥിരമായി മഹ്‌സൂസ് കളിക്കുന്നയാളാണ് റാസ് അല്‍ ഖൈമയില്‍ സ്ഥിരതാമസമാക്കിയ ബികാഷ്. ‘ഞാനാണ് ഭാഗ്യശാലിയെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഇത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമാണ്. വളരെ നന്ദിയുണ്ട്.’ – ബികാഷ് പ്രതികരിച്ചു.
Comments (0)