
taxi drivers സത്യസന്ധതയുടെ വാഹകർ: 10 ലക്ഷം ദിർഹം വിലയുള്ള വജ്രങ്ങളും 36 ലക്ഷം- ദിർഹവും തിരികെ നൽകി യുഎഇയിലെ ഡ്രൈവർമാർ
യുഎഇ : യാത്രക്കാർ മറന്നുവെച്ച കോടികൾ വിലമതിക്കുന്ന വജ്രങ്ങളും വൻ തുകയും അടങ്ങിയ സാധനങ്ങൾ തിരികെ നൽകി ഡ്രൈവർമാർ taxi drivers മാതൃകയായി. ദുബായിലെ പൊതുഗതാഗത മാർഗങ്ങളിൽ യാത്രക്കാർ മറന്നുപോയ കറുത്ത ബാഗിലാണ് ഒരു മില്യൺ ദിർഹം വിലയുള്ള വജ്രങ്ങൾ അടക്കം 3.6 ദശലക്ഷം ദിർഹം പണവും ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
2022 ജനുവരി മുതൽ 2023 മാർച്ച് വരെയും എമിറേറ്റിലെ സത്യസന്ധരായ 101 ഡ്രൈവർമാർ ഈ വസ്തുക്കൾ അതിൻറെ ഉടമകൾക്ക് തിരികെ നൽകാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
ഈ 101 ഡ്രൈവർമാരെ അവരുടെ സത്യസന്ധതയ്ക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആദരിച്ചു. കണ്ടുകിട്ടിയ ബാഗുകളിൽ 200,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണം അടങ്ങിയ പ്ലാസ്റ്റിക് ബാഗും, വിലകൂടിയ ഹാൻഡ് ബാഗും, 50,000 ഡോളർ വിലമതിക്കുന്ന വാച്ചും, 200,000 ദിർഹമുള്ള ഒരു കറുത്ത ബാഗും $60,000 വിലയുള്ള വിലകൂടിയ വാച്ചും എല്ലാം ഉൾപ്പെടുന്നു. ക്യാബുകളിൽ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ ഉടമകൾക്ക് നേരിട്ടോ ദുബായ് പോലീസ്, ദുബായ് എയർപോർട്ടുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയോ തിരികെ നൽകും.
Comments (0)