
sharjah jail : യുഎഇ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നടി ജയില്‍ മോചിതയായി
യുഎഇയില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നടി ജയില്‍ മോചിതയായി. മയക്കുമരുന്ന് കൈവശം വെച്ചതിന് ഷാര്‍ജയിലെ ജയിലില്‍ sharjah jail കഴിയുകയായിരുന്നു യുവതി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വക്താവ് പ്രാദേശിക മാധ്യമത്തോട് ഇക്കാര്യം സ്ഥിരീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഹോളിവുഡ് വെബ് സീരീസില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ട് പേര്‍ ചേര്‍ന്ന് 27 കാരിയായ നടിയെ കുടുക്കുകയായിരുന്നു. മയക്കുമരുന്ന് ഒളിപ്പിച്ച ട്രോഫി ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ നല്‍കിയാണ് ഇരുവരും ചേര്‍ന്ന് നടിയെ കബളിപ്പിച്ചത്. യുഎഇയിലുള്ള ഒരാള്‍ക്ക് കൈമാറാന്‍ നടിക്ക് നല്‍കിയതായി പറയപ്പെടുന്ന മെമന്റോയില്‍ ഒളിപ്പിച്ച നിലയില്‍ ചെറിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തി. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിയെ മയക്കുമരുന്ന് കൈവശം വെച്ചതിന് അധികൃതര്‍ പിടികൂടുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേര്‍ നടിയെ രക്ഷിക്കാന്‍ അമ്മയോട് 80 ലക്ഷം രൂപ (359,545 ദിര്‍ഹം) ആവശ്യപ്പെട്ടതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശേഷം മകളെ കബളിപ്പിച്ചതിന് അമ്മ മുംബൈ പോലീസില്‍ പരാതി നല്‍കി. ബോളിവുഡ് സിനിമകളില്‍ അഭിനയിച്ച നടി ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായ ശേഷം ഉടന്‍ തന്നെ മുംബൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)