ഷാര്‍ജയില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഇന്ത്യന്‍ നടി മോചിതയായി. ഹോളിവുഡ് പരമ്പരയിലേയ്ക്കുള്ള ഓഡിഷനായി യുഎഇയിലെത്തിയ നടിയെ ലഹരിമരുന്നു കടത്തിയതിന് ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു sharjah airport transfer . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ബോളിവുഡ് നടി ക്രിസന്‍ പെരേര (27) ജയില്‍ മോചിതയായെങ്കിലും ഇവരെ തടഞ്ഞുവച്ചതും അതിനു പിന്നിലെ കാരണങ്ങളും ദുരൂഹമാണ്.
ദുബായില്‍ ഹോളിവുഡ് പരമ്പരയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ക്രിസന്‍ പെരേര ഓഡിഷനാണ് പോയത്. ട്രോഫിയില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് രണ്ട് പേര്‍ ചേര്‍ന്ന് മകളെ കബളിപ്പിച്ചതാണെന്നും ലഹരിമരുന്നിനെക്കുറിച്ച് മകള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ക്രിസന്‍ പെരേരയുടെ മാതാവ് വ്യക്തമാക്കി. ക്രിസന്റെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രാജേ് ബൊറാത്തെ, ആന്റണി പോള്‍ എന്നിവരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം മുംബൈയില്‍ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിസന്‍ പെരേര ചതിക്കപ്പെട്ടതാണെന്ന് നടിയുടെ അമ്മ പറയുന്നു. കഴിഞ്ഞ മാസം ഒരു ടാലന്റ് മാനേജ്മെന്റ് കമ്പനിയില്‍ നിന്നുള്ള ഒരാള്‍ ക്രിസനെ പരിചയപ്പെട്ടു. ദുബായില്‍ ഹോളിവുഡ് സീരീസ് ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇതില്‍ പങ്കെടുക്കാനായി അയാള്‍ ക്രിസന് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും അയച്ചുകൊടുത്തു, കൂടാതെ ചെറിയ സ്വര്‍ണനിറത്തിലുള്ള ഒരു ട്രോഫി കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഷാര്‍ജയില്‍ അവള്‍ കണ്ടുമുട്ടുന്ന ഒരാള്‍ക്ക് അതു കൈമാറണമെന്നായിരുന്നു നിര്‍ദേശം.
വിമാനത്തിലേയ്ക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് അയാള്‍ ട്രോഫിയെക്കുറിച്ച് പറഞ്ഞതും കൈമാറിയതും. അതിനാല്‍ പെട്ടെന്ന് തന്നെ അതവളുടെ ബാഗില്‍ വച്ചു. ഇതനകത്തായിരുന്നു ലഹരി ഒളിപ്പിച്ചിരുന്നത്. പിന്നീട് നടി ലഹരിമരുന്നുമായി വരുന്നുണ്ടെന്ന് ഷാര്‍ജ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പൊലീസ് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു നായ്ക്കുട്ടിയെ ചൊല്ലി ക്രിസനും ആന്റണിയും തമ്മിലുള്ള തര്‍ക്കമാണ് ഈ ചതിയിലേയ്‌ക്കെത്തിയത്. മുംബൈ പൊലീസ് ഷാര്‍ജ പൊലീസിനെ കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കുകയായിരുന്നു.