
ruler of dubai : യുഎഇ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു; പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചു
യുഎഇ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഷെയ്ഖ് മുഹമ്മദ് പുതിയ ചാന്ദ്രദൗത്യം ruler of dubai പ്രഖ്യാപിച്ചു. റാഷിദ് രണ്ട് റോവറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നു തുടങ്ങിയതായി യുഎഇ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അടുത്തത് കൂടുതല്‍ മനോഹരവും വലുതും ധീരവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് റാഷിദ് രണ്ട് റോവിന്റെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തും നടത്തിയത്.
റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ-ആര്‍ ലാന്‍ഡര്‍ ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40ന് ചന്ദ്രന്റെ അറ്റല്‌സ് ഗര്‍ത്തില്‍ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, നിലംതൊടുന്നതിന് തൊട്ടുമുന്‍പ് ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ തകര്‍ന്നതാകാം ഇതിന് കാരണമെന്നാണ് ഐ സ്‌പേസ് വ്യക്തമാക്കുന്നത്.
റാഷിദ് റോവര്‍ നിര്‍മിച്ച ശാസ്ത്രജ്ഞരെ മുഹമ്മദ് റാഷിദ് സ്‌പേസ് സെന്ററില്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മംക്തുമും ഒപ്പമുണ്ടായിരുന്നു. അഭിലാഷത്തില്‍ സ്ഥാപിതമായ രാജ്യമാണ് യുഎഇ. സ്വയം ചെറിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയില്ലെന്നും പരിശ്രമം നിര്‍ത്തില്ലെന്നും തിരിഞ്ഞു നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള ഐ സ്‌പേസിന്റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ല. എന്നാല്‍, ചന്ദ്രനില്‍ എത്താനുള്ള ആഗ്രഹത്തിന്റെ പരിധി ഉയര്‍ത്തുന്നതില്‍ യുഎഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള യുവാക്കളുടെ സംഘത്തെ സൃഷ്ടിക്കാനായി. 10 വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ മേഖല കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ചു. യുഎഇയുടെ പതാകയും വഹിച്ച് റാഷിദ് റോവര്‍ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലാണ്. ചന്ദ്രനിലെത്താനുള്ള ശ്രമമാണ് റാഷിദ് രണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
Comments (0)