insurance for job loss uae : യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്ന പദ്ധതി: ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം - Pravasi Vartha
insurance for job loss uae
Posted By editor Posted On

insurance for job loss uae : യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്ന പദ്ധതി: ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ വരിക്കാര്‍ ആകുന്നതിനുള്ള ഗ്രേസ് പിരീഡ് ഉടന്‍ അവസാനിക്കും. ജൂണ്‍ 30 നുള്ളില്‍ ഇന്‍ഷുന്‍സ് എടുത്തില്ലെങ്കില്‍ insurance for job loss uae ജീവനക്കാര്‍ പിഴ അടയ്ക്കേണ്ടിവരും. 2022-ലെ ഫെഡറല്‍ ഡിക്രി-നിയമ പ്രകാരം പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും സ്‌കീമിനായി സൈന്‍ അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സബ്സ്‌ക്രിപ്ഷന്‍ 2023 ജനുവരി 1-ന് ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഔദ്യോഗികമായി തൊഴില്‍ നഷ്ടം (ILOE) എന്ന് വിളിക്കപ്പെടുന്ന ഇന്‍ഷുറന്‍സ് പദ്ധതി, അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടാല്‍ താമസക്കാര്‍ക്ക് ശമ്പളം നല്‍കുന്നു. ജൂണ്‍ 30-നുള്ള സമയപരിധിക്ക് ശേഷം, നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് (വരിക്കാരാകാത്തവര്‍ ഉള്‍പ്പെടെ) കടുത്ത പിഴ ചുമത്തും. അടക്കാത്ത പിഴകള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നോ സര്‍വീസ് അവസാനിക്കുന്ന ആനുകൂല്യങ്ങളില്‍ നിന്നോ കുറയ്ക്കും.
നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള മൂന്ന് പിഴകളും ലംഘനങ്ങളും ഇതാ:
400 ദിര്‍ഹം പിഴ: 2023 ജൂണ്‍ 30-ന് മുമ്പ് സ്‌കീം സബ്സ്‌ക്രൈബുചെയ്യുന്നതില്‍ പരാജയപ്പെടുന്ന ജീവനക്കാര്‍ക്ക്.
200 ദിര്‍ഹം പിഴ: നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍
ഓരോ കേസിനും 20,000 ദിര്‍ഹം പിഴ: തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷ്വര്‍ ചെയ്തയാളുമായി ഒത്തുകളിച്ച് പിടിക്കപ്പെടുന്ന തൊഴിലുടമകള്‍ക്ക്
ആനുകൂല്യങ്ങള്‍
തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭിക്കും. ഓരോ ക്ലെയിമിനും തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് ക്യാഷ് ആനുകൂല്യം നല്‍കും.
ക്ലെയിം നടത്താന്‍, ജീവനക്കാരന്‍ തുടര്‍ച്ചയായി 12 മാസമെങ്കിലും പ്രീമിയം അടച്ചിരിക്കണം. ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. മറ്റ് വ്യവസ്ഥകളും ബാധകമാണ്.
എത്രമാത്രം ചെലവാകും?
16,000 ദിര്‍ഹവും അതില്‍ താഴെയും അടിസ്ഥാന ശമ്പളം ലഭിക്കുന്നവര്‍ ഇന്‍ഷുറന്‍സിനായി എല്ലാ വര്‍ഷവും 63 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) നല്‍കണം. 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം 126 ദിര്‍ഹത്തിന് വരിക്കാരാകാം.
ജീവനക്കാര്‍ക്ക് ILOE പോര്‍ട്ടല്‍ (https://www.diniloe.ae/nsure/login/#/) വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ വരിക്കാരാകാം. എക്സ്ചേഞ്ച് സെന്ററുകള്‍, ബിസിനസ് സെന്ററുകള്‍, കിയോസ്‌ക്കുകള്‍, ബാങ്ക് ആപ്പുകള്‍, എടിഎം മെഷീനുകള്‍, മറ്റ് പേയ്മെന്റ് കിയോസ്‌ക്കുകള്‍ എന്നിവ വഴിയും പേയ്മെന്റുകള്‍ നടത്താം. ഒരു SMS ചാനലും ഉടന്‍ തുറക്കും.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *