gdrfa dubai golden visa : മാമുക്കോയ പ്രവാസി മലയാളികളുടെ അടുത്ത ദോസ്ത്, ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ യുഎഇയില്‍ എത്തിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ - Pravasi Vartha
gdrfa dubai golden visa
Posted By editor Posted On

gdrfa dubai golden visa : മാമുക്കോയ പ്രവാസി മലയാളികളുടെ അടുത്ത ദോസ്ത്, ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ യുഎഇയില്‍ എത്തിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ

യുഎഇ ഗവണ്‍മെന്റ് ആദരപൂര്‍വം നല്‍കിയ ഗോള്‍ഡന്‍ വീസ സ്വന്തമാക്കി ഒരുമാസം തികയുന്നതിനു മുന്‍പാണ് നടന്‍ മാമുക്കോയ വിടപറഞ്ഞിരിക്കുന്നത്. വളരെ സന്തോഷത്തോടെയായിരുന്നു മാമുക്കോയ ഗോള്‍ഡന്‍ വീസ gdrfa dubai golden visa സ്വീകരിച്ചത്. ഇനി തോന്നുമ്പം തോന്നുമ്പം വരാമല്ലോ എന്ന് തമാശ പറയുകയും ചെയ്തിരുന്നുവെന്ന് ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നടന്‍ ഇന്നസന്റിന്റെ വിയോഗത്തിന്റെ അടുത്ത ദിവസമായിരുന്നു മാമുക്കോയ ദുബായില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങിയത്. പ്രിയ സുഹൃത്തിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ അന്നുരാത്രി തന്നെ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി.
എന്നാല്‍, നാട്ടിലെത്തുമ്പോഴേക്കും സംസ്‌കാരം കഴിയുമെന്ന സങ്കടകരമായ വിവരമാണ് ലഭിച്ചത്. ഇന്നസന്റുമായുള്ള ഓര്‍മ്മകളും ചടങ്ങില്‍ പങ്കെടുക്കാനാവാത്തതിന്റെ വിഷമവും മാമുക്കോയ പങ്കുവച്ചിരുന്നു. എണ്ണിയെടുക്കാന്‍ പറ്റാത്തത്ര ചിത്രങ്ങളില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നസന്റ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആ വിയോഗം തന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും അന്ന് അദ്ദേഹം അനുസ്മരിച്ചിരുന്നു. ഒടുവില്‍ ഇന്നസന്റിന് പിന്നാലെ മാമുക്കോയയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
എടോ, എല്ലാവര്‍ക്കും ഗോള്‍ഡന്‍വീസ നല്‍കുന്നുണ്ടല്ലോ, എനിക്കെന്താടോ തരാത്തെ എന്ന് മാമുക്കോയ ഒരിക്കല്‍ വിളിച്ചു ചോദിച്ചു. പ്രിയനടന് വീസ ലഭ്യമാക്കുന്നതില്‍ വളരെ അഭിമാനം തോന്നി. തുടര്‍ന്ന് ആവശ്യപ്പെട്ടതനുസരിച്ച് പാസ്‌പോര്‍ട് കോപ്പിയും മറ്റു വിവരങ്ങളും കൈമാറി. വളരെ പെട്ടെന്ന് തന്നെ വീസാ നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് അവസാന വാരത്തില്‍ അദ്ദേഹം യുഎഇയിലെത്തിയ ദിവസം ഇന്നസന്റ് വിട പറഞ്ഞു. ഉടന്‍ നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്നായി. അതനുസരിച്ച് പ്രത്യേക അഭ്യര്‍ഥന മാനിച്ച് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ പെട്ടെന്ന് തന്നെ വീസ അനുവദിക്കുകയായിരുന്നു. മാമുക്കോയയുടെ പ്രൊഫൈല്‍ കണ്ട് വലിയ കലാകാരനാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞതാണ് വീസ പെട്ടെന്ന് യാഥാര്‍ഥ്യമാകാന്‍ കാരണമായത്.
വീസാ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ മാമുക്കോയയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്ന് പറഞ്ഞിരുന്നു. ആ വിവരം അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. നാട്ടിലെത്തി വിശദമായ ആരോഗ്യ പരിശോധന നടത്താനായിരുന്നു മാമുക്കോയയുടെ ആഗ്രഹം. വളരെ മികച്ച കലാകാരനെന്ന പോലെ വ്യക്തിയുമായിരുന്നു അദ്ദേഹം. അഭിനയിച്ച വേഷങ്ങളെല്ലാം ഹാസ്യരസപ്രധാനമായിരുന്നെങ്കിലും വളരെ ഗൗരവപൂര്‍വം പല വിഷയങ്ങളും അദ്ദേഹം സംസാരിച്ചുവെന്നും ഇഖ്ബാല്‍ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *