fujairah weather : യുഎഇയിലെ ചില ഭാഗങ്ങളില്‍ കനത്ത മഴ, അതിശയിപ്പിക്കുന്ന മഴവില്ല്; വീഡിയോ കാണാം - Pravasi Vartha
fujairah weather
Posted By editor Posted On

fujairah weather : യുഎഇയിലെ ചില ഭാഗങ്ങളില്‍ കനത്ത മഴ, അതിശയിപ്പിക്കുന്ന മഴവില്ല്; വീഡിയോ കാണാം

യുഎഇയിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. രാജ്യത്തെ വ്യത്യസ്തമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് fujairah weather യുഎഇ നിവാസികള്‍. യുഎഇയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഹാന്‍ഡില്‍ സ്റ്റോം സെന്റര്‍ മഴയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഫുജൈറയുടെ തെക്ക് ഭാഗത്തുള്ള അല്‍-വതന്‍ സ്ട്രീറ്റില്‍ ഹത്തയിലേക്കും വാദി മയിലേക്കും റോഡിലാണ് ആദ്യ സംഭവം നടക്കുന്നത്. കനത്ത മഴ കാരണം ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന കാറുകളുടെ ഒരു നിരയോടെയാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ഒരാള്‍ കുടയെടുത്ത് കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നത് കാണിക്കുന്നു. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തിയുടെ വിന്‍ഡ്ഷീല്‍ഡിനെ പൂര്‍ണ്ണമായും മൂടുന്ന തീവ്രതയുള്ള മഴ പെയ്യുന്നുണ്ട്. അതിനാല്‍, കാറില്‍ നിന്ന് പുറത്തിറങ്ങിയ ആളുടെ കൈയ്യിലെ കുട ഏതാണ്ട് പകുതിയായി മടങ്ങിയിരുന്നു.

ജബല്‍ ഹഫീത്തിന് പടിഞ്ഞാറ് അല്‍ ഐനിലെ ട്രക്ക് റോഡിലാണ് രണ്ടാമത്തെ സംഭവം. മഴ നനഞ്ഞ മറ്റൊരു റോഡില്‍ ചിത്രീകരിച്ച വീഡിയോ ദൂരെ അതിശയിപ്പിക്കുന്ന മഴവില്ല് കാണിക്കുന്നു. മൂടിക്കെട്ടിയ മഞ്ഞിന്റെയും മണല്‍ക്കൂനകള്‍ക്കും ചെറിയ കുറ്റിച്ചെടികള്‍ക്കും മുകളിലൂടെ കാണുന്ന ഗംഭീരമായ പ്രതിഭാസം, ജബല്‍ ഹഫീത്തിന്റെ പര്‍വതങ്ങളുടെ ആകര്‍ഷണീയത വ്യക്തമാക്കുന്നു.

യുഎഇയുടെ തെക്ക്, കിഴക്കന്‍ മേഖലകളില്‍ മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങള്‍ ഉള്ളതിനാല്‍ ഇന്നലെ രാജ്യത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ നല്‍കിയിരുന്നു. അപകടകരമായ കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും താമസക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *