
big ticket big ticket : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം നേടി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടിപ്പിലൂടെ വന്‍തുക സമ്മാനം നേടി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ big ticket big ticket വിജയികളായത്. ഏപ്രില്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
മുഹമ്മദ് ബാസില്‍ കൊടക്കാട്ട് വളപ്പില്‍
ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മുഹമ്മദാണ്. മൂന്ന് വര്‍ഷം മുമ്പ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം അതില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ, എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യ പരീക്ഷണം തുടരണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ‘ഇപ്പോഴോ അല്ലെങ്കില്‍ പിന്നീടോ, എന്നെപ്പോലെ നിങ്ങളും വിജയിയായി മാറും’ – അദ്ദേഹം പറയുന്നു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം അദ്ദേഹം തീരുമാനിച്ചിട്ടില്ല.
ബിനോജ് ഇ.കെ
ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന് ബിനോജ് ഇ.കെയാണ് ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്പറാണ് അദ്ദേഹം ബിഗ് ടിക്കറ്റെടുത്തപ്പോള്‍ തെരഞ്ഞെടുത്തത്. ജനന തീയ്യതി തന്നെ തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. 14 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളെല്ലാവരും ഈ അപ്രതീക്ഷിത സമ്മാനത്തിന്റെ ആവേശത്തിലാണ്. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ബിനോജിന്റെ മറുപടി. എന്നാലും നല്ലൊരു പങ്കും കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനാണ് ആഗ്രഹം.
അനില്‍ റാപ്പല്‍
ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ നാലാമത്തെ വിജയി ഇന്ത്യക്കാരനായ അനില്‍ റാപ്പലാണ്. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെടുക്കുകയാണ്. വിജയിയായെന്ന വിവരം അറിഞ്ഞപ്പോള്‍ അടക്കാനാവാത്ത സന്തോഷമാണ് അനില്‍ പങ്കുവെച്ചത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ഭാവിയില്‍ ഗ്രാന്റ് പ്രൈസ് സ്വന്തമാവുന്നത് വരെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെയും തീരുമാനം.
ജോണി മാഗവ്
ഖത്തറില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സ് പൗരന് ജോണി മാഗവാണ് ഏപ്രില്‍ മാസത്തിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി. 2020ല്‍ കൊവിഡ് മഹാമാരിക്കാലത്താണ് അദ്ദേഹം ബിഗ് ടിക്കറ്റെടുത്ത് തുടങ്ങിയത്. എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് സ്വന്തമാവുമെന്ന ശുഭപ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറയുന്നു.
www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവരും ഓരോ പ്രതിവാര നറുക്കെടുപ്പിലും സ്വമേധയാ പങ്കാളികളാക്കപ്പെടും. ഓരോ ആഴ്ചയും നടക്കുന്ന ഈ നറുക്കെടുപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക. ഈ ഓഫര്‍ കാലയളവില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മേയ് മൂന്നാം തീയ്യതി നടക്കുന്ന അടുത്ത നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനും അവസരമുണ്ടാവും.
Comments (0)