
abudhabi highway : യുഎഇ: വാഹനമോടിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
അബുദാബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിച്ചാല്‍ പിഴ ലഭിക്കും. ഈ പ്രധാന ഹൈവേയില്‍ abudhabi highway പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററായിരിക്കുമെന്നും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളില്‍ 120 കിലോമീറ്റര്‍ വേഗത ബാധകമാണെന്നും അബുദാബി പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങള്‍ അനുവദിക്കും. റോഡിന്റെ അവസാന പാത ഉപയോഗിക്കേണ്ട ഹെവി വാഹനങ്ങള്‍ മിനിമം സ്പീഡ് റൂളിന്റെ പരിധിയില്‍ വരില്ലെന്ന് പോലീസ് ഊന്നിപ്പറഞ്ഞു. മെയ് 1 മുതല്‍ നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തി തുടങ്ങും.
ഏപ്രിലില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. അതിനാല്‍ നിയുക്ത പാതകളില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെയ് ഒന്ന് മുതല്‍ 400 ദിര്‍ഹം പിഴ ബാധകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൗണ്‍ അല്‍ മുഹൈരി ആവശ്യപ്പെട്ടു. പാത മാറുന്നതിന് മുമ്പ് റോഡുകള്‍ വ്യക്തമാണെന്ന് ഉറപ്പാക്കാനും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ഓഫീസര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ചു.
Comments (0)