സഹപ്രവര്‍ത്തകരുടെ ഫോണ്‍ മോഷ്ടിച്ചതിന് പ്രവാസി യുവാവിനെതിരെ കേസെടുത്തു. ഫജര്‍ നമസ്‌കാരത്തിന് പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ ഫോണ്‍ കാണാനില്ലെന്ന് ഒരാള്‍ പരാതി abu dhabi civil court നല്‍കി. താന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് വച്ചിരിക്കുകയായിരുന്നു പിന്നീട് അത് മോഷണം പോയെന്ന് മറ്റൊരാള്‍ പറഞ്ഞു. കുറച്ച് പണവും ഫോണും നഷ്ടപ്പെട്ടതായും സഹപ്രവര്‍ത്തകര്‍ മോഷ്ടിച്ചതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ശേഷം പോലീസ് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ മുറിയില്‍ കയറി ഫോണ്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. തുടര്‍ന്ന് 34 കാരനായ പ്രവാസിക്ക് മിസ്ഡിമെനര്‍ കോടതി ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും.