travel and tourism companies in uae : യുഎഇയിലെ ബോട്ടപകടം; മലയാളിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസെടുത്ത് അധികൃതര്‍ - Pravasi Vartha

travel and tourism companies in uae : യുഎഇയിലെ ബോട്ടപകടം; മലയാളിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസെടുത്ത് അധികൃതര്‍

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

യുഎഇയിലെ ബോട്ടപകടത്തില്‍ കമ്പനിക്കെതിരെ കേസെടുത്ത് അധികൃതര്‍. ഷാര്‍ജയില്‍ പ്രവാസി മലയാളി യുവാവിന്റെ മരണത്തിനു കാരണമായ ഖോര്‍ഫക്കാന്‍ ബോട്ടപകടത്തില്‍ ഉള്‍പ്പെട്ട ബോട്ട് കമ്പനിക്കെതിരെയാണ് travel and tourism companies in uae ഷാര്‍ജ പൊലീസ് നടപടി ആരംഭിച്ചത്. കൃത്യ വിലോപത്തിന് കേസെടുത്ത പൊലീസ്, കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അപകടത്തില്‍ ചെറിയ കുട്ടി ഉള്‍പ്പെടെ 3 മലയാളികള്‍ക്കു പരുക്കേറ്റിരുന്നു. ബോട്ട് നടത്തിപ്പുകാരെയും അപകട ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നു പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സയിഫ് അല്‍ സരി അല്‍ ഷംസി പറഞ്ഞു.
ബോട്ടുകളിലെ സുരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ഉറപ്പു വരുത്താനും കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റില്ലെന്നു ഉറപ്പു വരുത്താനും കമ്പനികള്‍ക്കു പൊലീസ് നിര്‍ദേശം നല്‍കി. ഭൂരിഭാഗം ബോട്ടുകളിലും അമിത ഭാരം കയറ്റുന്നതായാണ് പൊലീസ് കണ്ടെത്തല്‍.
10 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ജീവനക്കാര്‍ അടക്കം 16 പേരുണ്ടായിരുന്നു. കാസര്‍കോട് സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് അപകടത്തില്‍ മരിച്ച മലയാളി. കൂടുതല്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കൂടുതല്‍ ആളുകളെ കയറ്റിയതെന്നു പൊലീസ് പറഞ്ഞു. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളിലെ നിയമ ലംഘനം കണ്ടെത്താന്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *