
mahzooz grand prize : മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനവും സ്വര്‍ണ്ണവും സ്വന്തമാക്കി പ്രവാസികള്‍
മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനവും mahzooz grand prize സ്വര്‍ണ്ണവും സ്വന്തമാക്കി പ്രവാസികള്‍. ഭൂട്ടാനീസ് പ്രവാസി ടാന്‍ഡിന്‍ യുഎഇയിലെ ഒരു കടയില്‍ കാപ്പി വിളമ്പുന്ന തിരക്കിലായിരുന്നു. തന്റെ സൂപ്പര്‍വൈസര്‍ ഓഫീസിലേക്ക് വിളിച്ച് സമ്മാനം ലഭിച്ചതായി അറിയിക്കുന്നതുവരെ താന്‍ മഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഒരു മില്ല്യണ്‍ നേടി കോടീശ്വരനായി മാറിയെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
സൂപ്പര്‍വൈസര്‍ തമാശ പറയുകയാണെന്നാണ് ടാന്‍ഡിന്‍ ആദ്യം കരുതിയത്, എന്നാല്‍ സുഹൃത്തുക്കള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ തന്നെ അഭിനന്ദിക്കുന്നതും ലൈവ് നറുക്കെടുപ്പിലെ തന്റെ പേരിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്യുന്നതും കണ്ടപ്പോള്‍, ടാന്‍ഡിന്‍ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. താന്‍ ഒരു മില്യണ്‍ ദിര്‍ഹം നേടിയതായി അതില്‍ കണ്ടപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി.
‘പണം എവിടെ നിക്ഷേപിക്കുന്നുവെന്നു തീരുമാനമെടുക്കുന്നതിന് മുമ്പ് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാരണം ഞാന്‍ വിവാഹിതനാകാന്‍ പോകുകയാണ് അതിനാല്‍ സമ്മാനത്തുകയില്‍ നിന്ന് കുറച്ച് വിവാഹ ചെലവുകള്‍ക്കായി ഉപയോഗിക്കണം’ അദ്ദേഹം പറഞ്ഞു.’കൂടാതെ ഭൂട്ടാനില്‍ കുറച്ച് നിക്ഷേപങ്ങള്‍ നടത്തുകയും യുഎഇയില്‍ താമസിക്കുന്ന സമയത്ത് എന്നെ പിന്തുണച്ച കുറച്ച് സുഹൃത്തുക്കളെ സഹായിക്കുകയും ചെയ്യും,’ അഞ്ച് വര്‍ഷമായി രാജ്യത്ത് താമസിക്കുന്ന ടാന്‍ഡിന്‍ കൂട്ടിച്ചേര്‍ത്തു.
റാസല്‍ഖൈമയില്‍ താമസിക്കുന്ന 37 കാരനായ ബംഗ്ലാദേശി പൗരനും 125-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ മികച്ച വിജയം നേടി.
മഹ്സൂസിന്റെ ഗോള്‍ഡന്‍ ഈദ് പ്രമോഷന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ഒരു കിലോഗ്രാം സ്വര്‍ണമാണ് ഈ പ്രവാസി സ്വന്തമാക്കിയത്. ഒരു കിലോഗ്രാം സ്വര്‍ണം നേടുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യ ജേതാവാണ് ബികാഷ്.
ബികാഷ് ബാര്‍ബറായി ജോലി ചെയ്യുകയാണ്. മഹ്സൂസിന്റെ തുടക്കം മുതല്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ‘ഇത്രയും സ്വര്‍ണം ലഭിച്ച ഭാഗ്യവാനാണ് ഞാനെന്നറിഞ്ഞപ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. ഇത് എന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷമാണ്, മഹ്‌സൂസിനോട് നന്ദിയുണ്ട്.’ അദ്ദേഹം പറഞ്ഞു.
Comments (0)