foreign job : വിദേശ രാജ്യത്തേക്ക് വിവിധ തൊഴില്‍ അവസരങ്ങളുമായി റിക്രൂട്ട്‌മെന്റ് പദ്ധതി; മൂന്നാംഘട്ട അഭിമുഖങ്ങള്‍ പുരോഗമിക്കുന്നു - Pravasi Vartha
foreign job
Posted By editor Posted On

foreign job : വിദേശ രാജ്യത്തേക്ക് വിവിധ തൊഴില്‍ അവസരങ്ങളുമായി റിക്രൂട്ട്‌മെന്റ് പദ്ധതി; മൂന്നാംഘട്ട അഭിമുഖങ്ങള്‍ പുരോഗമിക്കുന്നു

വിദേശ രാജ്യത്തേക്ക് വിവിധ തൊഴില്‍ അവസരങ്ങളുമായി റിക്രൂട്ട്‌മെന്റ് പദ്ധതി. ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ മൂന്നാംഘട്ട അഭിമുഖങ്ങള്‍ foreign job തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഏപ്രില്‍ 19 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആരംഭിച്ച അഭിമുഖങ്ങളില്‍ ഇതുവരെ 356 പേര്‍ പങ്കെടുത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അഭിമുഖം ഏപ്രില്‍ 28 വരെ തുടരും.
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍വിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക അറിയിച്ചു. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ജര്‍മ്മനിയില്‍ നിന്നും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെ അഞ്ച് പ്ലേസ്‌മെന്റ് ഓഫീസര്‍മാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നടപടികള്‍ നേരിട്ട് വീക്ഷിക്കുവാനും പ്രോഗ്രാം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ആരായിന്നതിനുമായി ഡല്‍ഹിയിലെ ജര്‍മന്‍ എംബസിയില്‍ നിന്നുളള പ്രതിനിധി 26, 27 തീയതികളില്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്.
ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭാഷാപരിശീലനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ പരിശീലനം ജര്‍മ്മന്‍ ഭാഷാപഠന കേന്ദ്രമായ ഗോയ്‌ഥേ ഇന്‍സ്റ്റ്യൂട്ടിലെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലായി പുരോഗമിക്കുന്നു. പദ്ധതി പ്രകാരം ജര്‍മ്മന്‍ ഭാഷാ പഠനവും റിക്രൂട്ട്‌മെന്റും അടക്കമുള്ള മുഴുവന്‍ ചെലവുകളും നഴ്‌സുമാര്‍ക്ക് സൗജന്യമാണ്.




Comments (0)

Leave a Reply

Your email address will not be published. Required fields are marked *