
expat forum : കേരള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം; പ്രവാസി സൗഹൃദ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍
അടുത്ത മാസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം നടത്തും. അബുദാബി സാമ്പത്തിക വികസന വിഭാഗം സംഘടിപ്പിക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണു മുഖ്യമന്ത്രി എത്തുന്നത്. മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ദുബായിലെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രവര്‍ത്തക സമിതിയോഗം expat forum ചേര്‍ന്നു. മേയ് 10 നു വൈകിട്ട് ഏഴുമണിക്കാണു ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ പൗര സ്വീകരണം നല്‍കുന്നത്. കൂടുതല്‍ പ്രവാസി സൗഹൃദ തീരുമാനങ്ങള്‍ മുഖ്യന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.കെ.പി. ഹുസൈന്‍ പറഞ്ഞു.
പ്രവാസികള്‍ക്കായി മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും നടപടികള്‍ മുന്നോട്ടു പോകാനുള്ള നീക്കങ്ങളും ഫലപ്രദമായി നടക്കുകയാണെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ രാജന്‍ മാഹി, ആര്‍.പി. മുരളി എന്നിവര്‍ പറഞ്ഞു.
ജനറല്‍ കണ്‍വീനറും നോര്‍ക്ക ഡയറക്ടറുമായ ഒ.വി. മുസ്തഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള താല്‍പര്യമറിയിച്ച് ഒട്ടേറെ സംഘടനകള്‍ മുന്നോട്ടു വന്നതായി അദ്ദേഹം അറിയിച്ചു. 351 അംഗ സ്വാഗത സംഘത്തിന്റെ നിര്‍ദേശപ്രകാരമുള്ള വിവിധ കമ്മറ്റികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റു വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ഒന്നിപ്പിച്ചുകൊണ്ട് ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ മൂവായിരത്തിലേറെ മലയാളികള്‍ പങ്കെടുക്കും. വിവിധ തൊഴിലാളി മേഖലകളില്‍ നിന്നു പരിപാടിയില്‍ പങ്കടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. താല്‍പര്യമുള്ളര്‍ അതാത് സംഘടനകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പാസുകള്‍ ഉറപ്പാക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)