കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂരിന്റെ കൂടെ നടക്കുന്നതിനിടെ പ്രവാസി വാഹനാപകടത്തില്‍ expat മരണപ്പെട്ടു .മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അല്‍റസ്സില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഏതാനും നാള്‍ മുമ്പ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ അല്‍റസ് പിന്നിട്ട് മദീന റോഡിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും ആളുകള്‍ ആകൃഷ്ടരായി ശിഹാബിനോടൊപ്പം നടക്കാന്‍ കൂടുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ഒപ്പം നടന്നുതുടങ്ങിയതാണ് അബ്ദുല്‍ അസീസ്. എക്‌സ്പ്രസ് ഹൈവേയുടെ ഓരത്ത് കൂടി നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് അതിവേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരണം സംഭവിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയും അല്‍റസ്സ് ഏരിയ കമ്മിറ്റിയും രംഗത്തുണ്ട്. ഭാര്യ – ഹഫ്‌സത്ത്. മക്കള്‍ – താജുദ്ദീന്‍, മാജിദ്, ശംസിയ.