dubai tourist visa price for indian : യുഎഇ; സന്ദര്‍ശക വിസക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം - Pravasi Vartha
dubai tourist visa price for indian
Posted By editor Posted On

dubai tourist visa price for indian : യുഎഇ; സന്ദര്‍ശക വിസക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം

ഗ്രേസ് പീരിയഡ് ആനുകൂല്യവുമായി ബന്ധപ്പെട്ട് സന്ദര്‍ശക വിസക്കാര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ദുബായുടെ സന്ദര്‍ശക വിസയെടുക്കുന്നവര്‍ക്കു മാത്രമാണ് ഗ്രേസ് പീരിയഡിന്റെ ആനുകൂല്യം ലഭിക്കുന്നത്. 30, 60 ദിവസ വിസക്കാര്‍ക്ക് ഗ്രേസ് പീരിയഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാന്‍ കഴിയും dubai tourist visa price for indian . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അതിനാല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഗ്രേസ് പീരിയഡിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യണം. ഷാര്‍ജ, അബുദാബി ഉള്‍പ്പടെയുള്ള മറ്റു വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവര്‍ക്ക് ഗ്രേസ് പീരിയഡിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു മാത്രമല്ല, അധിക ദിവസം യു.എ.ഇയില്‍ തങ്ങിയതിന് പിഴ അടക്കേണ്ടിവരുകയും ചെയ്യും. ഇക്കാര്യം അറിയാത്ത നിരവധി പ്രവാസികളാണ് മറ്റു വിമാനത്താവളങ്ങളിലെത്തി പിഴ അടക്കേണ്ടിവരുന്നത്.
എന്നാല്‍, ഈ വിസക്കാര്‍ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബായ് വിമാനത്താവളം വഴി തന്നെയായിരിക്കണം. മറ്റു വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയശേഷം ദുബായ് വഴി തിരിച്ചുപോയാലും ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞശേഷം നില്‍ക്കുന്ന ഓരോ ദിവസത്തിനും പിഴ അടക്കേണ്ടിവരും. ഒരു ദിവസം അധികം തങ്ങിയാല്‍ 300 ദിര്‍ഹമും തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിര്‍ഹം വീതവും പിഴയടക്കണം. മാത്രമല്ല, യാത്രക്കാരനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പലരും വിമാനത്താവളത്തില്‍ എത്തുമ്പോഴാണ് പിഴയുള്ള വിവരം അറിയുന്നത്.
ആരോടെങ്കിലും കടം വാങ്ങി പിഴയടച്ചശേഷം യാത്ര തുടരുന്നതാണ് പതിവ്. 10 ദിവസം അധികം തങ്ങുന്നവര്‍ക്ക് ഏകദേശം 700 ദിര്‍ഹമിന്റെ മുകളില്‍ അടക്കേണ്ടി വരും. ഗ്രേസ് പീരിയഡിനെ കുറിച്ച് അറിവില്ലാത്തതിനാല്‍ നിരവധി യാത്രക്കാര്‍ ഇത്തരത്തില്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നതായി സ്മാര്‍ട് ട്രാവല്‍ എം.ഡി അഫി അഹ്മദ് പറഞ്ഞു. ദുബൈയിലെ സന്ദര്‍ശക വിസക്കാര്‍ ദുബൈ വിമാനത്താവളം വഴി തന്നെ യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ഗ്രേസ് പീരിയഡിന് മുമ്പേ രാജ്യം വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *