
dubai police smart service : യുഎഇയിലെ പെരുന്നാളാഘോഷം: 6 വയസ്സുകാരിയെ ബീച്ചില്‍ വച്ച് കാണാതായി, അതിവേഗം നടപടിയെടുത്ത് അധികൃതര്‍
ദുബായില്‍ പെരുന്നാളാഘോഷത്തിനിടയില്‍ 6 വയസ്സുകാരിയെ കാണാതായി. വെറും മുപ്പത് മിനിറ്റിനുള്ളില്‍ കണ്ടെത്തി നല്‍കി പൊലീസ് dubai police smart service. ജെബിആര്‍ ബീച്ചിലാണ് ആറുവയസ്സുള്ള റഷ്യന്‍ പെണ്‍കുട്ടിയെ കാണാതായത്. നാല് ദിവസത്തെ പെരുന്നാള്‍ അവധിക്കു ദുബായിലെ പ്രധാന ഇടങ്ങളെല്ലാം സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ബീച്ചില്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ മകള്‍ അമ്മയുടെ അരികില്‍ നിന്ന് അബദ്ധത്തില്‍ വിട്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ടൂറിസ്റ്റ് പൊലീസുമായി ബന്ധപ്പെട്ടു. ജെബിആര്‍ ബീച്ചിലുണ്ടായിരുന്ന പട്രോളിങ് ഉദ്യോഗസ്ഥര്‍ കുട്ടിയെ കണ്ടെത്താന്‍ ഉടന്‍ തന്നെ തിരച്ചില്‍ സംഘം രൂപീകരിക്കുകയും ചെയ്തു.
പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വളരെ വേഗം കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കാനായത്. കുട്ടി ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിയുടെ ഫോട്ടോ അമ്മയില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.
30 മിനിറ്റിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞതായി ടൂറിസം പൊലീസ് വിഭാഗം ഡയറക്ടര്‍ ബ്രി. ഖല്‍ഫാന്‍ ഉബൈദ് അല്‍ ജല്ലാഫ് പറഞ്ഞു. ടൂറിസ്റ്റ് പൊലീസ് ഡിപാര്‍ട്ട്മെന്റ് ഇന്‍കമിങ് റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും അന്വേഷണം നടത്താനും നടപടി ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലെം അല്‍ ജലാഫ് പറഞ്ഞു.
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പട്രോളിങ്ങിന് അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ടൂറിസ്റ്റ് വോയേജസ് മോണിറ്ററിങ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ അഹമ്മദ് അല്‍ മുഹൈരി പറഞ്ഞു. ബീച്ചുകളിലെ സുരക്ഷാ നടപടിക്രമങ്ങളെയും ആവശ്യകതകളെയും കുറിച്ചുള്ള ബോധവല്‍ക്കരണം കൂടാതെ വര്‍ക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണവും അടിയന്തര പദ്ധതികളും ഇതിന് ആവശ്യമാണ്.
Comments (0)