കെട്ടിടം പൊളിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി. കെട്ടിടം പൊളിക്കുന്ന ജോലികളില്‍ വിദഗ്ധരായ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തി ശില്‍പശാലയിലാണ് പുതിയ നിബന്ധനകള്‍ അബുദാബി നഗരസഭ abudhabi municipality അധികൃതര്‍ വിശദീകരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയും പൊതു, സ്വകാര്യ സ്വത്ത് സംരക്ഷിക്കുകയും ചെയ്ത ശേഷമേ കെട്ടിടം പൊളിക്കാവൂ.
പ്രധാന നിബന്ധനകള്‍ ഇവയൊക്കെ
പൊളിക്കുമ്പോള്‍ അപകടം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.
പൊളിക്കുന്ന വസ്തുക്കള്‍ സമീപത്തെ കെട്ടിടങ്ങളിലോ വഴിയാത്രക്കാരുടെ ശരീരത്തിലോ പതിക്കുന്നത് തടയുംവിധം സുരക്ഷിതമായി മറയ്ക്കണം.
അഗ്‌നിശമന ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും വേണം.
സാങ്കേതിക വിദഗ്ധര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണം നല്‍കണം
ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് കെട്ടിടം പൊളിക്കുന്നതിന് അനുമതി എടുക്കണം.
നിര്‍മാണ മാലിന്യം യഥാസമയം നീക്കുകയും കീടനാശിനികള്‍ തളിക്കുകയും വേണം
സൈറ്റില്‍ ശുചിത്വം പാലിക്കണം.
പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം, പൊടി എന്നിവ അളക്കണം.