abu dhabi traffic police : യുഎഇ: അശ്രദ്ധമായി വാഹനമോടിച്ചു, ഡ്രൈവര്‍ ക്യാമറകളില്‍ കുടുങ്ങി; വീഡിയോ കാണാം - Pravasi Vartha
abu dhabi traffic police
Posted By editor Posted On

abu dhabi traffic police : യുഎഇ: അശ്രദ്ധമായി വാഹനമോടിച്ചു, ഡ്രൈവര്‍ ക്യാമറകളില്‍ കുടുങ്ങി; വീഡിയോ കാണാം

അശ്രദ്ധനായ വാഹനമോടിച്ചയാള്‍ അബുദാബി റോഡിലെ ക്യാമറകളില്‍ കുടുങ്ങി. മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രണ്ട് ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ ഡ്രൈവര്‍ നടത്തിയതായി പോലീസ് abu dhabi traffic police റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വാഹനമോടിക്കുന്നയാള്‍ റോഡിന്റെ ഷോര്‍ഡറില്‍ നിന്ന് അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതായി കണ്ടെത്തി. ഇത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതായി അബുദാബി പോലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍, ഡ്രൈവര്‍ ട്രാഫിക്കിലും പുറത്തും അശ്രദ്ധമായി വാഹനമോടിക്കുന്നത് കാണാം. അബുദാബി പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് എല്ലാ ഡ്രൈവര്‍മാരോടും നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും റോഡുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

റോഡിന്റെ ഷോല്‍ഡറില്‍ നിന്ന് ടെയില്‍ഗേറ്റ് ചെയ്യുന്നതും ഓവര്‍ടേക്ക് ചെയ്യുന്നതും യഥാക്രമം 400 ദിര്‍ഹം, 1000 ദിര്‍ഹം എന്നിങ്ങനെ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ടെയില്‍ഗേറ്റര്‍മാര്‍ക്ക് ലെസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും, അപകടകരമായ രീതിയില്‍ മറികടക്കുന്നവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും നല്‍കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *