
tesla dubai : ദുബായില്‍ ഇനി സാധാരണ ടാക്സി നിരക്കില്‍ ടെസ്ല യാത്ര
ദുബായില്‍ ഇനി സാധാരണ ടാക്സി നിരക്കില്‍ തന്നെ ടെസ്ലയിലും tesla dubai യാത്ര ചെയ്യാം. 2023 ഏപ്രിലില്‍ ദുബായ് ടാക്‌സി ഫ്‌ലീറ്റിലേക്ക് 269 മോഡല്‍ 3 ടെസ്ലകള്‍ ചേര്‍ക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി അറേബ്യ ടാക്‌സി പ്രഖ്യാപിച്ചു. അതിനാല്‍ ഇനി ടെസ്ല സവാരിക്ക് സാധാരണ ടാക്‌സി നിരക്കുകള്‍ ബാധകമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
2027 ഓടെ ടാക്സികളെ (ദുബായ് ടാക്സി, ഫ്രാഞ്ചൈസി കമ്പനികള്‍) 100 ശതമാനം പരിസ്ഥിതി സൗഹൃദ (ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍) വാഹനങ്ങളാക്കി മാറ്റാനുള്ള തന്ത്രമാണ് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് ടാക്സി കോര്‍പ്പറേഷന്റെ ഫ്‌ലീറ്റിലേക്ക് ടെസ്ല മോഡല്‍ 3 ആര്‍ടിഎ ചേര്‍ത്തിരുന്നു. ദുബായ് ടാക്സി ലിമോസിന്‍ ഫ്ളീറ്റിന്റെ ഭാഗമായി അതോറിറ്റി ആദ്യമായി 172 ടെസ്ലകള്‍ അവതരിപ്പിച്ചത് 2017-ലാണ്. അറേബ്യ ടാക്സി എക്കണോമിക് ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമാണ്. ഏകദേശം 6,000 ടാക്‌സികള്‍ ഇതിന്റെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുന്നു.
തങ്ങളുടെ ദുബായ് ഫ്‌ലീറ്റിലെ 83 ശതമാനം കാറുകളും നിലവില്‍ പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എഞ്ചിന്‍ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇക്കണോമിക് ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ഷെയ്ഖ് മജീദ് ബിന്‍ ഹമദ് അല്‍ ഖാസിമി പറഞ്ഞു,
അതേസമയം വൃത്തിയുള്ള അന്തരീക്ഷത്തിനായി ഹരിത വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ദുബായ് സര്‍ക്കാരിന്റെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ നടപടി സഹായകമാകുമെന്ന് ആര്‍ടിഎയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അഹമ്മദ് ബഹ്രോസിയാന്‍ വ്യക്തമാക്കി.
Comments (0)