sharjah police : യുഎഇയിലുണ്ടായ ബോട്ടപകടം; മലയാളിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ കാരണം ഇതാണ് - Pravasi Vartha

sharjah police : യുഎഇയിലുണ്ടായ ബോട്ടപകടം; മലയാളിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ കാരണം ഇതാണ്

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

യുഎഇയിലെ ഖോര്‍ഫക്കാനില്‍ പെരുന്നാള്‍ ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരണപ്പെട്ടിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു sharjah police . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmബോട്ടപകടത്തില്‍പ്പെട്ട 16 പേരെ തീരദേശസുരക്ഷാ സേനയുടെ സഹായത്തോടെ ഷാര്‍ജ പൊലീസ് പ്രത്യേക സംഘം രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമലംഘനമാണ് ബോട്ട് മറിയാന്‍ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അപകടത്തിന് കാരണക്കാരായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുക, ജാഗ്രതയോടെ ബോട്ട് ഓടിക്കുക, യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് കിഴക്കന്‍ റീജന്‍ പൊലീസ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി ഉല്ലാസ ബോട്ട് കമ്പനികളോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 നായിരുന്നു ഉല്ലാസ ബോട്ട് മറിഞ്ഞുവെന്നും അതില്‍ ഉണ്ടായിരുന്നവര്‍ കടലില്‍ വീണതായും പൊലീസ് ഓപറേഷന്‍സ് റൂമില്‍ റിപോര്‍ട്ട് ലഭിച്ചതെന്ന് അല്‍ ഹമൂദി പറഞ്ഞു. റെസ്‌ക്യൂ ടീമുകള്‍, ദേശീയ ആംബുലന്‍സ്, പൊലീസ് പട്രോളിങ് എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങള്‍ തീരദേശ സുരക്ഷാ സൈന്യത്തിന്റെ സഹകരണത്തോടെ കടലില്‍വീണ എല്ലാ യാത്രക്കാരെയും കരക്കെത്തിച്ചു. പരുക്കേറ്റവരെ ഉടന്‍ തന്നെ വൈദ്യചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *