
sharjah government : യുഎഇ: കെട്ടിടങ്ങളില്‍ അഗ്‌നിപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ വരുന്നു
ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ അഗ്‌നിപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ sharjah government വരുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളിലെ തീപിടിത്തം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 10 കോടി ദിര്‍ഹം അനുവദിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഷാര്‍ജ സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. താമസക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണനയെന്നും അതിനാലാണ് കത്തുന്ന ക്ലാഡിങ് മാറ്റിസ്ഥാപിക്കുന്നതെന്നും ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ എന്‍ജിനീയറിങ്, ബില്‍ഡിങ് വകുപ്പ് ഡയറക്ടര്‍ ഖലീഫ അഇ സുവൈദി പറഞ്ഞു.
കെട്ടിടങ്ങളുടെ പുറംഭാഗങ്ങളില്‍ തീപടരുന്നത് ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി വേഗത്തില്‍ തീപിടിക്കുന്ന അലൂമിനിയം പുറംപാളികള്‍ മാറ്റിസ്ഥാപിക്കുന്നത് ഉടന്‍ ആരംഭിക്കും. എമിറേറ്റിലെ 40 കെട്ടിടങ്ങളുടെ അലൂമിനിയം പുറംപാളികളാണ് തുടക്കത്തില്‍ മാറ്റിസ്ഥാപിക്കുക. അലൂമിനിയം ക്ലാഡിങ്ങുകള്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ളതും മിനിറ്റുകള്‍ക്കകം തീപടരാന്‍ കാരണമാകുന്നതുമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ വലിയ കെട്ടിടങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് ഷാര്‍ജ മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു.
എന്നാല്‍, നിലവിലുള്ള കെട്ടിടങ്ങളിലേത് മാറ്റിയിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ എമിറേറ്റിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ പലതവണ അഗ്‌നിബാധയുണ്ടായി. ഇതിലെല്ലാം പുറംപാളികളില്‍ അതിവേഗം തീപടര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യം വിലയിരുത്തിയാണ് അധികൃതര്‍ പുതിയ നടപടി സ്വീകരിച്ചത്.
Comments (0)