rak defence : യുഎഇ: മാര്‍ക്കറ്റ് ഷോപ്പിങ് സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ - Pravasi Vartha
rak defence
Posted By editor Posted On

rak defence : യുഎഇ: മാര്‍ക്കറ്റ് ഷോപ്പിങ് സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ

റാസല്‍ഖൈമയിലെ മാര്‍ക്കറ്റ് ഷോപ്പിങ് സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. ഇന്നലെ വൈകിട്ടായിരുന്നു തീപിടിത്തം. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സിലെ rak defence നാല് അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഹമദ് സല്‍മീന്റെ നേതൃത്വത്തിലുള്ള സംഘം നാല് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അല്‍ ദഖ്ദഖ, അല്‍ ജാസിറ അല്‍ ഹംറ, അല്‍ റിഫ സ്റ്റേഷനുകളില്‍ നിന്ന് മൂന്ന് ഫയര്‍ഫോഴ്സ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പറഞ്ഞു. തീ അണയ്ക്കാന്‍ ഒരു മണിക്കൂറെടുത്തു.
ഈ ഭാഗത്ത് ട്രാഫിക് വഴിതിരിച്ചുവിട്ടതായി റാക് പൊലീസ് രാത്രി 10 മണിയോടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച അറിയിപ്പില്‍ പറഞ്ഞു. തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആളുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. മുഹമ്മദ് ബിന്‍ സാലെം റോഡ് പതിവായി ഉപയോഗിക്കുന്നവര്‍ മറ്റു വഴികള്‍ ഉപയോഗിക്കണമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടിയെന്നും വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നും സ്ഥലം പരിശോധനയ്ക്കായി കൈമാറിയതായും അല്‍ സഅബി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *