
moe in uae : യുഎഇ: അനുമതിയില്ലാതെ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല; ശക്തമായ നടപടിയുമായി അധികൃതര്‍
അനുമതിയില്ലാതെ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍. അനുമതിയില്ലാതെ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതു യുഎഇ വിദ്യാഭ്യാസ മന്ത്രാലയം moe in uae നിരോധിച്ചു. വിദ്യാഭ്യാസ, ഭരണ നിര്‍വഹണ, ആരോഗ്യ, പരിസ്ഥിതി, സുരക്ഷ, അധ്യാപകരുടെ യോഗ്യത, മറ്റു ജീവനക്കാരുടെ എണ്ണം, സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡം പാലിക്കല്‍ തുടങ്ങി 18 ഘടകങ്ങള്‍ പരിശോധിച്ച ശേഷമേ സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധന അപേക്ഷയില്‍ തീരുമാനമെടുക്കൂ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെയോ ബന്ധപ്പെട്ട വിദ്യാഭ്യാസ അതോറിറ്റിയുടെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഫീസ് വര്‍ധിപ്പിക്കാവൂ. മറ്റ് ആവശ്യങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതിനും അനുമതി എടുത്തിരിക്കണം. പാഠ്യ, പാഠ്യേതര നിലവാരം, വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന പാഠ്യരീതി പിന്തുടരല്‍, വാര്‍ഷിക റിപ്പോര്‍ട്ട്, മൊത്തം പ്രകടനം എന്നിവയും വിലയിരുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ നിലവാര പരിശോധനയിലെ കണ്ടെത്തലുകളും പരിശോധിച്ച ശേഷമേ ഫീസ് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.
മറ്റു നിബന്ധനകള്‍ ഇവയൊക്കെ
അനുമതിയില്ലാതെ സ്‌കൂളിന്റെ പേര്, വിലാസം, ലൈസന്‍സിലെ പങ്കാളികള്‍, സൗകര്യങ്ങള്‍, പാഠ്യപദ്ധതി എന്നിവയില്‍ മാറ്റം പാടില്ല.
അധ്യാപകര്‍ പ്രഫഷനല്‍ ലൈസന്‍സ് എടുത്തിരിക്കണം.
ജീവനക്കാര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാകരുത്.
വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഫയലുകള്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിരിക്കണം.
വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും മുന്‍വിധിയില്ലാതെ ഇടപെടണം.
സ്‌കൂളും സൗകര്യങ്ങളും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി തേടണം.
സ്‌കൂളിലും ബസിലും വിദ്യാര്‍ഥികളുടെ സുരക്ഷ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ഇസ്ലാമിക, അറബ് മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കണം.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരിക്കണം യുഎഇ ദേശീയ പതാക ഉയര്‍ത്തല്‍.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത പ്രഭാഷണങ്ങളോ സെമിനാറുകളോ പാടില്ല.
പഠന യാത്രയ്ക്കും പുറത്തുനിന്നുള്ള പ്രഭാഷകരെ ക്ഷണിക്കുന്നതിനും അനുവാദം വേണം.
Comments (0)