ferry booking : സൗജന്യ ഫെറി സര്‍വീസ് പ്രഖ്യാപിച്ച് അബുദാബി - Pravasi Vartha
ferry booking
Posted By editor Posted On

ferry booking : സൗജന്യ ഫെറി സര്‍വീസ് പ്രഖ്യാപിച്ച് അബുദാബി

18 ദിവസത്തേക്ക് സൗജന്യ ഫെറി സര്‍വീസ് പ്രഖ്യാപിച്ച് അബുദാബി. ഡല്‍മ റേസ് ഫെസ്റ്റിവല്‍ നടക്കുന്ന ഏപ്രില്‍ 28 മുതല്‍ മെയ് 15 വരെ ഡാല്‍മ ദ്വീപ്-ജബല്‍ ധന്ന റൂട്ടില്‍ ഫെറി ഗതാഗതം സൗജന്യമായിരിക്കുമെന്ന് ferry booking അബുദാബി മാരിടൈം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഡാല്‍മ റേസ് ഫെസ്റ്റിവലില്‍, 80 നോട്ടിക്കല്‍ മൈല്‍ (125 കിലോമീറ്റര്‍ ദൂരം) താണ്ടിയുള്ള ചരിത്രപരമായ 60 അടി പരമ്പരാഗത ദൗ ഓട്ടത്തില്‍ 3,000-ത്തിലധികം നാവികര്‍ പങ്കെടുക്കും. 18 ദിവസം സന്ദര്‍ശകര്‍ക്കായി, പ്രത്യേകിച്ച് കുടുംബങ്ങള്‍ക്കായി ആഘോഷങ്ങളുടെ ഒരു നിരയും നടക്കും.
അബുദാബി മാരിടൈം എഡി പോര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമാണ്. ഫെസ്റ്റിവലിന്റെ സമയത്തേക്ക് ദല്‍മ ഐലന്‍ഡ്/ജബല്‍ ധന്ന ഫെറിയില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിക്കും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നതിനായി ഉത്സവ കാലയളവില്‍ സായാഹ്ന സേവനവും ഷെഡ്യൂള്‍ ചെയ്യുന്നുണ്ട്. ww.admaritime.ae-ല്‍ അടുത്തിടെ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി എല്ലാ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സമയം പരിശോധിക്കാനും ടിക്കറ്റുകള്‍ സൗജന്യമായി റിസര്‍വ് ചെയ്യാനും കഴിയും.
‘ഡല്‍മ റേസ് ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന്റെ സില്‍വര്‍ സ്‌പോണ്‍സര്‍ ആകുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നു. കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനും പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികള്‍ ഞങ്ങള്‍ എപ്പോഴും നോക്കുന്നു. ഉത്സവകാലത്ത് ഡാല്‍മ ദ്വീപ്-ജബല്‍ ധന്ന ഫെറിയില്‍ സൗജന്യ യാത്ര സാധ്യമാക്കുന്നതിലൂടെ, ഈ പരിപാടി എല്ലാവര്‍ക്കും നേരിട്ട് അനുഭവിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” അബുദാബി മാരിടൈം മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സെയ്ഫ് അല്‍ മെയിരി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *