യുഎഇയില്‍ നിന്ന് കിടപ്പുരോഗികളെ നാട്ടിലെത്തിക്കാന്‍ വിമാനമില്ല. യുഎഇയില്‍ നിന്നു കൊച്ചിയൊഴികെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ 17 കിടപ്പു രോഗികള്‍ expatriates ദുരിതത്തിലാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കൊച്ചിയിലേക്കുള്ള ഏക സര്‍വീസില്‍ സാങ്കേതിക കാരണം പറഞ്ഞു മാര്‍ച്ച് 10 മുതല്‍ കിടപ്പു രോഗികളെ കൊണ്ടു പോകുന്നുമില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനങ്ങളില്‍ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ല.
സ്വകാര്യ, വിദേശ എയര്‍ലൈനുകളെ ആശ്രയിക്കണമെങ്കില്‍ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. പക്ഷാഘാതം വന്ന് അനങ്ങാന്‍ കഴിയാത്തവര്‍ ഉള്‍പ്പെടെ ചികിത്സ കാത്തു കഴിയുന്നു.യുഎഇയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിയുന്നവരാണിവരില്‍ ഭൂരിഭാഗവും.
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനുള്ള അവസരമാണ് വിമാന സര്‍വീസ് നിലച്ചതോടെ ഇല്ലാതായതെന്നു സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. നിര്‍ധന രോഗികളില്‍ പലരുടെയും ലക്ഷക്കണക്കിനു വരുന്ന ബില്ലുകള്‍ ആശുപത്രികള്‍ എഴുതി തള്ളിയെങ്കിലും രോഗിയെ യഥാസമയം നാട്ടിലെത്തിക്കാന്‍ വഴിയില്ലാതെ അലയേണ്ടി വരുന്നത് ഖേദകരമാണെന്നു സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
സാധാരണക്കാരായ രോഗികളെ സംബന്ധിച്ചു താങ്ങാവുന്നതിലപ്പുറമാണ് ഈ ചെലവ്. കിടപ്പു രോഗികളെ കിടത്താനായി കുറഞ്ഞത് 9 സീറ്റുകള്‍ ഇളക്കി മാറ്റേണ്ടി വരുന്നതാണ് ഈ നിരക്കിന് ആധാരം. മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടി കൊണ്ടുപോകേണ്ടി വരുമ്പോള്‍ കൂടുതല്‍ സീറ്റ് മാറ്റേണ്ടിവരും.
അതനുസരിച്ചു നിരക്ക് വീണ്ടും ഉയരും.നിര്‍ധന രോഗികളെ എയര്‍ ഇന്ത്യയില്‍ നാട്ടില്‍ എത്തിക്കുന്നതിനു മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തുക അനുവദിച്ചിരുന്നു. എയര്‍ ഇന്ത്യ സേവനം നിലച്ചതോടെ ഈ സഹായത്തിനും കാലതാമസം നേരിടുന്നു. മറ്റു എയര്‍ലൈനുകളുടെ കൂടിയ ടിക്കറ്റ് നിരക്ക് കാരണം അനുമതി ലഭിക്കാന്‍ വൈകുന്നത്.