
expating : യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടില്‍പോയ പ്രവാസി അന്തരിച്ചു
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടില്‍പോയ പ്രവാസി അന്തരിച്ചു. പന്നിപ്പാറ കോപ്പ ഇര്‍ശാദ് നഗറിലെ ശഹബാസ് (32) ആണ് expating മരിച്ചത്. അബുദാബിയില്‍ പലചരക്കുകടയുടെ പാര്‍ട്ണറാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm നാലു മാസം മുമ്പാണ് ശഹബാസ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരികെ അബുദാബിയിലേക്ക് മടങ്ങാനിരിക്കെ അസുഖം ബാധിക്കുകയായിരുന്നു. ചികിത്സക്കുശേഷം അസുഖം ഭേദമാവുകയും വീണ്ടും അബുദാബിയിലേക്ക് മടങ്ങാന്‍ തയാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വീണ്ടും അസുഖം ബാധിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. അബ്ദുറഹ്മാന്‍-സുഹ്‌റ ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശബീര്‍, ശഫീഖ്, അക്ബര്‍ അലി, അറഫാത്, ശബ്‌നം, സരിന്‍, സല്‍മ, ഫാത്തിമ. മാസങ്ങള്‍ക്കു മുമ്പായിരുന്നു ശഹബാസിന്റെ വിവാഹം. ഭാര്യ: ജുഹൈന.
Comments (0)