
air kerala : കേരളത്തിലെ പ്രവാസികള്‍ക്കായി എയര്‍ കേരള വരുമോ? അതിനായി ശ്രമം തുടരുന്ന ഈ യുഎഇ വ്യവസായി പറയുന്നത് കേള്‍ക്കൂ
കേരളത്തിലെ പ്രവാസികള്‍ക്കായി എയര്‍ലൈന്‍ air kerala ആരംഭിക്കാന്‍ ശ്രമിക്കുയാണ് യുഎഇ വ്യവസായി അഫ്രി അഹമ്മദ്. ഇതിനായി സ്മാര്‍ട്ട് ട്രാവല്‍സിന്റെ സ്ഥാപകനായ അദ്ദേഹം 1 ദശലക്ഷം ദിര്‍ഹത്തിന് ഡൊമെയിന്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എയര്‍ കേരള എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒന്നിലധികം മാര്‍ഗങ്ങള്‍ ആരായുകയാണെന്ന് അഫി അഹമ്മദ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എയര്‍കേരള ഡോട്ട് കോം എന്ന ഡൊമെയ്ന്‍ നാമത്തിനായി കഴിഞ്ഞ മാസം സംരംഭകന്‍ പ്രാദേശിക കമ്പനിക്ക് ഒരു മില്യണ്‍ ദിര്‍ഹം നല്‍കിയിരുന്നു.
”ഞാന്‍ എന്റെ B2C പ്രോജക്റ്റിനായി ഒരു ഡൊമെയ്നിനായി തിരയുകയായിരുന്നു, എനിക്ക് ഒരു അഗ്രഗേറ്റര്‍ വെബ്സൈറ്റ് സമാരംഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, വാങ്ങാന്‍ airkerala.com ലഭ്യമാണെന്ന് കണ്ടപ്പോള്‍ ഡൊമെയിന്‍ വാങ്ങാന്‍ ഞാന്‍ തയ്യാറായി”അദ്ദേഹം വ്യക്തമാക്കി.
2005-ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് എയര്‍ കേരള, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. 2006ല്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി എയര്‍ കേരള രജിസ്റ്റര്‍ ചെയ്തു. വര്‍ഷങ്ങളായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നിട്ടും എയര്‍ കേരള നിര്‍ത്തിവച്ചിരിക്കുകയാണ്.
2000-ല്‍ യുഎഇ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനിയായ 1971-ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം എന്ന ഡൊമെയ്ന്‍ സെല്ലിംഗ് പോര്‍ട്ടലാണ് airkerala.com എന്ന ഡൊമെയ്ന്‍ നെയിം വാങ്ങിയത്. 2005-ല്‍ വെബ്സൈറ്റിന്റെ മൂല്യം ഏകദേശം 2.5 ദശലക്ഷം ദിര്‍ഹം ആയിരുന്നു. അതിനുശേഷം, നിരവധി ആളുകള്‍ കമ്പനിയെ സമീപിച്ചിട്ടുണ്ടെങ്കിലും, എക്സിക്യുട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം ഈ ഡൊമെയ്ന്‍ നാമം വില്‍ക്കുന്നത് ഇതാദ്യമാണ്. ”ശരിയായ ക്ലയന്റ് വരുന്നതിനായി ഞാന്‍ 20 വര്‍ഷത്തിലേറെ കാത്തിരിക്കുകയാണ്,” കമ്പനിയില്‍ നിന്നുള്ള സത്താര്‍ അല്‍ കരണ്‍ പറഞ്ഞു.
നിരവധി ശ്രമങ്ങള്‍
കേരളത്തില്‍ എയര്‍ കേരള ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം എയര്‍ ഇന്ത്യ കേരളത്തിലേക്കുള്ള നിരവധി വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ എയര്‍ലൈന്‍ വീണ്ടും ചര്‍ച്ചാ വിഷയമായി. ആ സമയത്ത്, പ്രാദേശിക ട്രാവല്‍ ഏജന്‍സികള്‍ എയര്‍ ഇന്ത്യയുടെ ആ തീരുമാനം നിരാശാജനകമാണെന്നും ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകുമെന്ന് പറയുകയും ചെയ്തിരുന്നു, കാരണം എയര്‍ ഇന്ത്യ എക്സ്പ്രസിന് യാത്രക്കാര്‍ക്ക വീല്‍ചെയറും സ്ട്രെച്ചറും നല്‍കാന്‍ കഴിവില്ല എന്നതാണ്.
മെയ് 7 ന് യുഎഇ സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യവുമായി ബന്ധപ്പെട്ട് കാണുമെന്ന് അഫി പറഞ്ഞു. ‘ഞാന്‍ അദ്ദേഹത്തിന് ഇമെയില്‍ ചെയ്യുകയും നിരവധി പ്രമുഖര്‍ മുഖേന സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘അദ്ദേഹത്തില്ഡ നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’
പിന്തുണയുടെ ഒഴുക്ക്
വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ചതുമുതല്‍ യുഎഇയിലെ മലയാളി സമൂഹത്തില്‍ നിന്ന് പിന്തുണ പ്രവഹിക്കുന്നതായി അഫി പറഞ്ഞു. ‘നിരവധി വ്യവസായികള്‍ എന്നെ സമീപിക്കുകയും പദ്ധതി നടത്തിപ്പിനായി പണം നല്‍കാമെന്ന് പറയുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു. ”കൂടാതെ, എയര്‍ലൈന്‍ വ്യവസായ വിദഗ്ധര്‍ എന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.”
പദ്ധതി രൂപീകരിച്ചാല്‍ ഡൊമെയ്ന്‍ നാമം കേരള സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്ന് അഫി പറഞ്ഞു. ”സൗജന്യമായി പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരു ലാഭവും ഉണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. യുഎഇയിലെ എല്ലാ മലയാളികള്‍ക്കും ഈ പദ്ധതി എത്രമാത്രം മാറ്റമുണ്ടാക്കുമെന്ന് എനിക്കറിയാം. അത് സാധ്യമാക്കുന്നതില്‍ എനിക്ക് ഒരു പങ്ക് വഹിക്കാന്‍ കഴിയുമെങ്കില്‍, ഞാന്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, തനിക്ക് ഒരു ബാക്കപ്പ് പ്ലാനുണ്ടെന്ന് അഫി പറഞ്ഞു, തന്റെ ശ്രമങ്ങളൊന്നും വിജയിക്കാതിരുന്നാലോ എനിക്ക് കേരള മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതിരുന്നാലോ അടുത്ത മാസം അവസാനത്തോടെ വേണ്ടത്ര പിന്തുണ നേടുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍, അതേ ഡൊമെയ്നില്‍ ഞാന്‍ എന്റെ അഗ്രഗേറ്റര്‍ സേവനം ആരംഭിക്കും,” അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ടിവരില്ലെന്നും എയര്‍ കേരള യാഥാര്‍ത്ഥ്യമാകുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്ന് യുഎഇ വ്യവസായി ഉറച്ച് സ്വരത്തില്‍ പറയുന്നു.
Comments (0)