
united emirates പെരുന്നാൾ അവധിക്കു ശേഷം രാജ്യം വീണ്ടും തിരക്കിലേക്ക് ..
യുഎഇ: നാലു ദിവസത്തെ പെരുന്നാൾ അവധിക്കു ശേഷം യുഎഇയിൽ united emirates ഇന്നു മുതൽ തിരക്കുകൾ ആരംഭിക്കും. യുഎഇയുടെ ഈദ് ഉൽ ഫിത്തർ ഔദ്യോഗിക അവധി കഴിഞ്ഞ ദിവസം അവസാനിച്ചു. സർക്കാർ. സ്വകാര്യ ഓഫിസുകളും സ്കൂളുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കൊടും വേനലിൽ ഇനി മുതൽ പഠനവും തൊഴിലിടങ്ങളും ചുട്ടുപൊള്ളുന്ന വെയിലിൽ ആയിരിക്കും പ്രവർത്തിക്കുക. വേനൽ ചൂട് കൂടുതൽ ആണെങ്കിലും , ജോലിയുടെയും പഠനത്തിന്റെയും മറ്റും ലോകത്തെ ദിന ജീവിതം തുടരുന്നതിലൂടെ ട്രാഫിക് ബ്ലോക്ക്, സർക്കാർ സ്ഥാപനങ്ങളിലെ തിരക്ക്, ബാങ്കിലെ തിരക്ക് എന്നിവയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്, നീണ്ട അവധിക്കു ശേഷം സർക്കാർ ഓഫിസുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ യുഎഇയിൽ പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എമിഗ്രേഷൻ, മുനിസിപ്പാലിറ്റി, ഗതാഗതം, ജലവൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ സേവനം സുഗമമാക്കാനാണു കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലാണ് ഏറ്റവും കൂടുതൽ തിരക്കുകൾ അനുഭവപ്പെടുന്നത് എന്നതിനാലാണിത്. ഒപ്പം നിവാസികൾ, സ്വയം ട്രാഫിക് നിയന്ത്രണങ്ങളും മറ്റും പാലിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകുന്നുണ്ട്. തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ഓഫിസുകളുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)