pravasi യുഎഇയിൽ ബോട്ടുമറിഞ്ഞ് മലയാളി മരിച്ചു; 3 പേർക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം.. - Pravasi Vartha
Posted By suhaila Posted On

pravasi യുഎഇയിൽ ബോട്ടുമറിഞ്ഞ് മലയാളി മരിച്ചു; 3 പേർക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം..

യുഎഇ: യുഎഇയിൽ ബോട്ടുമറിഞ്ഞ് മലയാളി pravasi മരിച്ചു. 38 വയസ്സുള്ള വി.വി.അഭിലാഷ് ആണ് മരിച്ചത്. കാസർഗോഡ് സ്വദേശിയാണ് ഇയാൾ. അവധിയാഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം ഖോർഫക്കാനിലെത്തിയതാണ് അഭിലാഷ്. 18 പേർ ബോട്ടിലുണ്ടായിരുന്നാണ് പ്രാഥമിക വിവരം. ഒരു കുട്ടി ഉൾപ്പടെ 3 മലയാളികൾക്കു അപകടത്തിൽ പരുക്കേറ്റു. ഇതിലെ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നീലേശ്വരം അനന്തംപള്ള സ്വദേശിയാണ് അഭിലാഷ്. 7 വർഷമായി ഷാർജയിൽ ജോലി ചെയ്യുന്ന അഭിലാഷ് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പരുക്കേറ്റ മറ്റു രണ്ടു പേരും സഹപ്രവർത്തകരാണ്. . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *