
phoenix hospital മുന്നറിയിപ്പ്: യുഎഇയിലെ പ്രശസ്‌ത ആശുപത്രികളുടെ പേരിൽ വ്യാജ തൊഴിൽ തട്ടിപ്പ്..
യുഎഇ: അബുദാബി ആസ്ഥാനമായിപ്രവർത്തിക്കുന്ന ആശുപത്രികളുടെ, വ്യവസായ നിലവാരത്തിന് മുകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം നൽകി, തൊഴിൽ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ സന്ദേശങ്ങൾ പ്രചരിക്കുന്നു എന്ന മുന്നറിയിപ്പുമായി അധികൃതർ. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന മില്ലേനിയം, ഫീനിക്സ് ഹോസ്പിറ്റലുകളെ phoenix hospital കേന്ദ്രികരിച്ച് – തൊഴിലന്വേഷകർക്ക് ആശുപത്രികളുടെ പേരിൽ ഇമെയിലുകൾ വഴി വ്യാജ ജോലി വാഗ്ദാനങ്ങൾ ലഭിച്ചതായി പരാതികൾ ലഭിക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
“ഈ തട്ടിപ്പുകാരോ വ്യാജ ഏജന്റുമാരോ ആശുപത്രികളുടെ ലോഗോകൾ ഉപയോഗിക്കുകയും തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന അപ്പോയിന്റ്മെന്റ് ലെറ്ററുകളും സന്ദേശങ്ങളും അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. അത് എച്ച്ആർ മാനേജരിൽ നിന്നുള്ള സന്ദേശമാണെന്ന് കരുതി ഉദ്യോഗാർത്ഥികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആശുപത്രിയുടേതിന് സമാനമായ ഔദ്യോഗിക ഇമെയിൽ ഐഡിയും വെബ്‌സൈറ്റും ഇവർ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഔദ്യോഗിക വെബ്സൈറ്റ് www.phoenixhospital.ae ആണെങ്കിലും അപ്പോയിന്റ്മെന്റ് ലെറ്ററിലെ വ്യാജം www.phoenixhospitalae.com ആണ്. ഇത്തരത്തിലാണ് ആളുകൾ കബളിപ്പിക്കപ്പെടുന്നത് ” – എന്ന് ഡോ.വി.ആർ. മില്ലേനിയം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
“വ്യാജ വെബ്‌സൈറ്റും ഫോൺ നമ്പറും കടലാസിൽ മാത്രമാണ്. അവ പ്രവർത്തനക്ഷമമല്ല. ചില സമയങ്ങളിൽ, ചില ജോലി ഓഫറുകൾ ഔദ്യോഗിക വെബ്‌സൈറ്റും എന്നാൽ വ്യാജ ഇമെയിൽ ഐഡികളും ഉൾക്കൊള്ളുന്നു. മിക്കപ്പോഴും, ഞങ്ങളുടെ ഔദ്യോഗിക ഇമെയിൽ ഐഡിക്ക് സമാനമായ വ്യാജ ഇമെയിൽ ഐഡി കണ്ടു വിശ്വസിച്ചു പോകുന്ന എത്രയോ തൊഴിൽ അന്വേഷകരെ കബളിപ്പിക്കാൻ ഇത് മതിയാകും.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇത്തരം തൊഴിൽ തട്ടിപ്പുകൾ തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും വളരെയധികം ആശങ്കായാണ് സൃഷ്ടിക്കുന്നതെന്ന് , ഡോ അനിൽ അഭിപ്രായപ്പെട്ടു.
സാങ്കൽപ്പിക ശമ്പളം നൽകുന്നുവെന്നു കാണിച്ചാണ്, തൊഴിലന്വേഷകരെ തട്ടിപ്പുകാർ ആകർഷിക്കുന്നത്. 5,000 ദിർഹത്തിന്റെ സ്ഥാനത്തിന്, വ്യാജ കരാറിൽ പ്രതിമാസ ശമ്പളമായി 20,000 ദിർഹം ഉണ്ടായിരിക്കും. ഇമെയിലിനോട് പ്രതികരിച്ചുകഴിഞ്ഞാൽ, തൊഴിൽ വിസ പ്രോസസ്സ് ചെയ്യുന്നതിന് തട്ടിപ്പുകാർ പണം ചോദിച്ചേക്കാം. തീവ്രമായി ജോലി അന്വേഷിക്കുന്ന ആളുകൾ അത്തരം കെണികളിൽ വീഴുന്നുണ്ട് .
മാനേജ്മെന്റ് തലം ഉൾപ്പെടെയുള്ള മെഡിക്കൽ, നോൺ-മെഡിക്കൽ തസ്തികകളിലേക്കാണ് വ്യാജ ജോലികൾ വാഗ്ദാനം ചെയ്യുന്നത്. 3 ബെഡ്‌റൂം ഡ്യൂപ്ലെക്‌സ് ഫ്ലാറ്റ്, കുട്ടികൾ വിദേശത്താണെങ്കിൽ പോലും സൗജന്യ വിദ്യാഭ്യാസം, രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ അവധി, ബിസിനസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവ തൊഴിൽ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
നിരവധി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയും അവരുടെ നിയമന കത്തുകൾ വ്യാജമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് കെയർ ഗ്രൂപ്പിന് പരാതികൾ ലഭിച്ചുതുടങ്ങി.
“എത്ര പേർ കബളിപ്പിക്കപ്പെട്ടുവെന്ന് ഞങ്ങൾക്ക് അറിയില്ല. ഇത്തരം ഹീനമായ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്ക് മൂന്നാം കക്ഷി റിക്രൂട്ട്‌മെന്റുകളൊന്നുമില്ല. മെഡിക്കൽ ഡയറക്ടർ അല്ലെങ്കിൽ എച്ച്ആർ ഉദ്യോഗസ്ഥർ നടത്തുന്ന വ്യക്തിഗത അഭിമുഖങ്ങളിലൂടെ ഞങ്ങൾ ആളുകളെ നേരിട്ട് നിയമിക്കുന്നു. വ്യക്തിഗത അഭിമുഖ റൗണ്ടില്ലാതെ ഞങ്ങൾ ഒരു ഓഫർ ലെറ്റർ നൽകില്ല. കൂടാതെ, റിക്രൂട്ട്‌മെന്റ് ഡ്രൈവ് സമയത്ത് ഞങ്ങൾ ഒരു ഫീസും ഈടാക്കില്ല. ഞങ്ങൾ പോലീസിൽ പരാതി നൽകുകയും ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്,” ഡോ അനിൽ കൂട്ടിച്ചേർത്തു. തൊഴിൽ വിസ പ്രോസസ്സ് ചെയ്യുന്നതിനായി പണം ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർക്കെങ്കിലും അപ്പോയിന്റ്മെന്റ് ലെറ്റർ ലഭിച്ചാൽ, [email protected] അല്ലെങ്കിൽ [email protected] എന്നിവയിൽ ഏതാണോ ബാധകമായത് അത് ബന്ധപ്പെടാമെന്ന് ആശുപത്രികൾ മുന്നറിയിപ്പ് നൽകി.
Comments (0)