
fireproof safe തീ പടരരുത് ; തീപിടിത്തം ഇല്ലാതാക്കാനും തീ പിടിച്ചാൽ ഉടൻ രക്ഷയ്ക്കുമായി പുതിയ മാനദണ്ഡങ്ങളുമായി അഗ്നിരക്ഷാ സേന
യുഎഇ : തീപിടിത്തം ഉണ്ടായാൽ- തീ കെടുത്താനുള്ള fireproof safe ഉപകരണങ്ങൾ, തീപിടിത്തം ഇല്ലാതാക്കാനും തീ പിടിച്ചാൽ അപായ ശബ്ദം (അലാറം) പുറപ്പെടുവിക്കാനുമുള്ള ഉൽപന്നങ്ങൾ, തുടങ്ങി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കൾക്കും പുതിയ ആശയങ്ങളുമായി അഗ്നിരക്ഷാ സേന. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്ക് ദുബായ് സിവിൽ ഡിഫൻസ് പുതിയ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
മേൽക്കൂര, കെട്ടിടം അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, എയർ ഡക്റ്റ് സിസ്റ്റം, കേബിൾ, വയർലെസ് ഡിറ്റക്ഷൻ, ക്ലാഡിങ് ഉൽപന്നങ്ങൾ, അലാറം എന്നിവയ്ക്കെല്ലാം രാജ്യാന്തര നിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നാണ് സേനയുടെ നിർദ്ദേശം. ഇതിൽ പറയും പ്രകാരമാണ് ഇനി മുതൽ കെട്ടിട നിർമാണങ്ങൾ നടക്കേണ്ടത്. .ഈ ഉൽപന്നങ്ങളുടെ സാംപിളുകൾ എമിറേറ്റ്സ് സേഫ്റ്റി ലബോറട്ടറിയിൽ സമർപ്പിച്ച് (ഇ.എസ്.എൽ) നിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അഗ്നി സുരക്ഷാ ഉൽപന്നങ്ങളുടെയും സംവിധാനങ്ങളുടെയും നിർമാതാക്കൾ, കൺസൽറ്റന്റുകൾ, ഡവലപ്പർമാർ, കരാറുകാർ, സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ വിളിച്ചുചേർത്താണ് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ വിദഗ്ധൻ റാഷിദ് താനി അൽ മത്രൂഷി പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്.
Comments (0)