യുഎഇയില്‍ അടച്ചിട്ട കാറില്‍ കുടുങ്ങിയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. ഈദിന്റെ ആദ്യ ദിവസം റാസല്‍ഖൈമയില്‍ അടച്ചിട്ട കാറില്‍ uae police കുടുങ്ങി. 3 വയസ്സുള്ള അറബ് പെണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയശേഷം ഈദ് ആശംസകള്‍ അറിയിക്കാന്‍ കുടുംബത്തെ കാണാന്‍ പോയി.
കാറിന്റെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വാഹനത്തിന്റെ വാതിലുകളും ജനലുകളും പൂര്‍ണമായും അടഞ്ഞ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ശേഷം സഖര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച മൂന്നു വയസുകാരിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍, ഇത്തരം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ ചിലത് നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും വിവരമുള്ള സ്രോതസ്സുകള്‍ സൂചിപ്പിച്ചു.