
sharjah beach : ഇന്ന് ലോക പുസ്തകദിനം; യുഎഇയിലെ ബീച്ചുകളിലും ശാന്തമായിരുന്ന് വായിക്കാം
ഇന്ന് ലോക പുസ്തകദിനമാണ്. വിപ്ലവം വായനയിലൂടെ എന്ന പ്രമേയവുമായി 1996 – ലെ യുനെസ്‌കോ സമ്മേളനമാണ് ഈ ദിവസത്തെ ലോക പുസ്തകദിനമായി പ്രഖ്യാപിച്ചത്. ഷാര്‍ജയിലെ ബീച്ചുകളില്‍പ്പോലും sharjah beach സഞ്ചാരികള്‍ക്കും ദിനംപ്രതി വ്യായാമത്തിനെത്തുന്നവര്‍ക്കും വായനയ്ക്കുള്ള സൗകര്യങ്ങളുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഷാര്‍ജബുക്ക് അതോറിറ്റിയാണ് അല്‍ ഖാന്‍ ബീച്ചിലടക്കം ലൈബ്രറി ഒരുക്കി വായന വ്യാപിപ്പിക്കുന്നത്. വിവിധഭാഷകളിലുള്ള പുസ്തകങ്ങള്‍ ബീച്ചുകളില്‍ ലഭ്യമാണ്. വായനക്കാര്‍ക്ക് യഥേഷ്ടം പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാം. വായനയ്ക്കുമാത്രമായി മലയാളികളടക്കം ബീച്ചുകളിലെത്താറുണ്ട്.
ഷാര്‍ജ ബീച്ച് ലൈബ്രറി രണ്ടാംഘട്ടത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. പുസ്തകങ്ങളുടെ ആസ്ഥാനമായി ഷാര്‍ജയെ തിരഞ്ഞെടുത്ത വേളയിലാണ് 2019 – ല്‍ ബീച്ച് ലൈബ്രറിയും ഷാര്‍ജയില്‍ ആരംഭിച്ചത്. ഖോര്‍ഫക്കാനിലും വിപുലമായി ബീച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്.
എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വായന വളര്‍ത്തുവാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്.
Comments (0)