expat women : യുഎഇ : നാലു വര്‍ഷമായി താമസിക്കുന്നത് കാറിനുള്ളില്‍; ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ പ്രവാസി വനിതക്ക് സഹായവുമായി സുമനസുകള്‍ - Pravasi Vartha
expat women
Posted By editor Posted On

expat women : യുഎഇ : നാലു വര്‍ഷമായി താമസിക്കുന്നത് കാറിനുള്ളില്‍; ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ പ്രവാസി വനിതക്ക് സഹായവുമായി സുമനസുകള്‍

ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ പ്രവാസി വനിതക്ക് സഹായവുമായി സുമനസുകള്‍. സാമ്പത്തിക പ്രയാസം കാരണം നാലു വര്‍ഷമായി കാറില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരി പ്രിയ ഇന്ദ്രു മണി(55)ക്ക് expat women ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സഹായം നല്‍കി. പ്രശ്‌നപരിഹാരത്തിന് പിന്തുണ നല്‍കിയ വിനയ് ചൗധരി, അനീഷ് വിജയന്‍, ജസ്ബിര്‍ ബസ്സി എന്നിവരെ കോണ്‍സുലേറ്റ് അഭിനന്ദിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
2017ല്‍ അമ്മയ്ക്ക് പക്ഷാഘാതം വന്നു തളര്‍വാതത്തിലായതോടെയാണ് പ്രിയ ഇന്ദ്രു മണിയുടെ പ്രയാസങ്ങള്‍ ആരംഭിച്ചത്. പ്രൈമറി കെയര്‍ മേഖലയില്‍ നടത്തിയിരുന്ന ബിസിനസ് വെല്ലുവിളികളെ അഭിമുഖീകരിച്ചതോടെ ജീവിതം വഴിമുട്ടി. ദുബായ് ബര്‍ഷ ഹൈറ്റ്സിലെ ഡെസേര്‍ട്ട് സ്പ്രിങ്‌സ് വില്ലേജിലുള്ള വില്ലയിലെ താമസ സ്ഥലത്തിന് വാടക പോലും നല്‍കാന്‍ കഴിയാതെ വരികയും പ്രിയ ഇന്ദ്രു മണിയെയും അവരുടെ അമ്മയെയും വില്ലയുടെ ഉടമ പുറത്താക്കുകയും ചെയ്തു. ഇരുവരും കുറേദിവസം ഒരു ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.
കുടിശ്ശികയുള്ള വാടകയ്ക്ക് വില്ലയുടെ ഉടമസ്ഥനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി നടപടി സ്വീകരിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) കുടിശ്ശികയുള്‍പ്പെടെ ശേഷിക്കുന്ന കടങ്ങള്‍ തീര്‍ക്കാന്‍ ചിലര്‍ മുന്നോട്ട് വന്നു. കുടിശ്ശികയുടെ വലിയൊരു ശതമാനം വീട്ടുടമ എഴുതിത്തള്ളി. ബിസിനസുകാരായ ജസ്ബിര്‍ ബസ്സി വാടകയ്ക്ക് 50,000 ദിര്‍ഹവും ദേവാ കുടിശ്ശികയടക്കാന്‍ ഏകദേശം 30,000 ദിര്‍ഹവും സംഭാവന ചെയ്തതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ തന്നെ സഹായിച്ചവരോട് പ്രിയ ഇന്ദ്രുമണി നന്ദി രേഖപ്പെടുത്തുകയും ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിനുള്ള സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *